അലനല്ലൂര്‍: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി എടത്തനാട്ടു കര ചളവ മൈത്രി ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വി.ഊര്‍മിള യുടെ മാസ്‌ക് എന്ന കവിതാ സമാഹാരത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു.എഴുത്തുകാരി സീനത്ത് അലി ഉദ്ഘാടനം ചെയ്തു.പി. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു.കെ.ചന്ദ്രന്‍ മാസ്റ്റര്‍, കെ.ശ്രീധരന്‍, പി.നിഖില്‍,കെ.കൃഷ്ണന്‍,പി.ശ്രീധരന്‍,എ.വിപിന്‍ദാസ്,കെ.സേതുമാധവന്‍,വി.ഊര്‍മ്മിള എന്നിവര്‍ നേതൃത്വം നല്‍കി.പി.അജേഷ് സ്വാഗതവും,സി. പ്രതീഷ് നന്ദിയും പറഞ്ഞു.