മണ്ണാര്‍ക്കാട്: അറിവനുഭവങ്ങളിലേക്കുള്ള അക്ഷര പ്രയാണം എന്ന ശീര്‍ഷകത്തില്‍ കോടതിപ്പടി ഇശാഅത്തുസുന്നഃ ദര്‍സ് ആന്‍ഡ് മോറല്‍ അക്കാദമിയില്‍ നടന്ന വായനാപക്ഷാചരണ കാമ്പയിന്‍ സമാപിച്ചു.’ആര്‍ട്ട് ഓഫ് റീഡിംങ് ആന്‍ഡ് ബിയോന്‍ഡ് ‘ എന്ന വിഷ യത്തില്‍ യുവ എഴുത്തുകാരന്‍ അല്‍ വാരിസ് മുഹമ്മദ് എ ത്വാഹിര്‍ സഖാഫി പയ്യനെടം പ്രഭാഷണം നടത്തി.പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ സ്വലാഹുദ്ദീന്‍ ചങ്ങലീരി, ഷമിന്‍ സിനാന്‍ പാലോട്, മുനീര്‍ അമ്പാഴക്കോട് എ്ന്നിവര്‍ക്കും വിവിധ മത്സരങ്ങളില്‍ വിജയി ച്ചവര്‍ക്കുള്ള ഉപഹാരങ്ങള്‍ സൈനുദ്ദീന്‍ കാമില്‍ സഖാഫി അല്‍ അര്‍ ഷദി പയ്യനെടം വിതരണം ചെയ്തു.അബ്ദുല്‍ ലത്വീഫ് നുസ് രി അല്‍ അഹ്‌സനി ആട്ടീരി, മുഹമ്മദ് അന്‍സ്വറുദ്ദീന്‍ ഖുതുബി അല്‍ അഹ്‌സനി കാരക്കാട്, മന്‍സൂര്‍ അഹ് സനി കോഴിച്ചെന, അബ്ദു റഹീം കാമില്‍ സഖാഫി പെരുമ്പാവൂര്‍ എന്നിവര്‍ സംസാരിച്ചു. പുസ്തക പരിചയം,അറബി,ഇംഗ്ലീഷ് ഭാഷകളിലെ സായാഹ്ന ചര്‍ച്ചക ള്‍,വിവിധ ഇനം മത്സരപരിപാടികളും കാമ്പയിന്റെ ഭാഗമായി നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!