അഗളി:അന്തർ സംസ്ഥാന പാതയായ മണ്ണാർക്കാട് – ആനക്കട്ടി റോ ഡിന്റെ പുനരുദ്ധാരണം വേഗത്തിലാക്കണമെന്നും നവീകരണ പ്ര വൃത്തികളുടെ ആദ്യ റീച്ച് മുക്കാലിയിൽ നിന്നും ആനക്കട്ടിയിലേ ക്ക് നടത്തണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റി റോഡ് ഉപരോധിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഗൂളിക്കടവിൽ മണ്ണാർക്കാട് – ആനക്കട്ടി റോഡിൽ നട ത്തിയ ഉപരോധ സമരം ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ പ്രസി ഡന്റ് ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ മനു പുന്നക്കോട്ടിൽ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ജെയ്സൺ ജെ യിംസ്, സിപിഐഎം ഏരിയ കമ്മിറ്റി അംഗം അനീഷ് വേണു ഗോപാൽ, അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം കെ സന്ധ്യ എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!