മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിന്നും കേരളമാകെ പടര്‍ന്ന മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതി ഇനി കടലോര മേഖലയിലും.തീരദേശ ഉള്‍നാടന്‍ മത്സ്യമേഖലയിലുള്ളവര്‍ക്ക് താങ്ങായി സ്‌നേഹതീരം എ ന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള പത്ത് ലക്ഷം മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന വിധം വിഭാവനം ചെയ്ത പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പും സഹകര ണവകുപ്പും സംയുക്തമായാണ് നടപ്പിലാക്കുന്നത്.
വട്ടിപ്പലിശക്കാരില്‍ നിന്നും സാധാരണജനങ്ങളെ മോചിപ്പിക്കുന്ന തിനായി 2017ല്‍ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ മുന്നോട്ട് വെച്ച പദ്ധതിയാണ് മുറ്റ ത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതി.റൂറല്‍ ബാങ്ക് മണ്ണാര്‍ക്കാട് പദ്ധതി വിജയകരമായി നടപ്പിലാക്കി.പിന്നീട് സര്‍ക്കാര്‍ പദ്ധതി യായി ഏറ്റെടുത്ത് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുകയും ചെയ്തു.ഇതിനകം 1500 കോടി രൂപയുടെ വായ്പകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുണ്ട്.മുറ്റത്തെ മുല്ല പദ്ധതിയില്‍ റൂറല്‍ ബാങ്ക് ഇപ്പോള്‍ ഇന്‍ഷൂറന്‍സ് പരരിക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ട്.ഈ ആശയവും സംസ്ഥാനവ്യാപകമായി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി മണ്ണാര്‍ക്കാട് വെച്ച് പ്രസ്താവിച്ചിരുന്നു.
ഏറെ ശ്രദ്ധയാകര്‍ഷിച്ച മുറ്റത്തെ മുല്ല വായ്പാ പദ്ധതി രണ്ടാം പിണറാ യി സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാ ണ് മത്സ്യതൊഴിലാളികള്‍ക്കായി സ്‌നേഹതീരം എന്ന പേരില്‍ പ്ര ത്യേക വായ്പാ പദ്ധതിയായി നടപ്പിലാക്കിയത്.കോട്ടയം കുമരകത്ത് വെച്ച് നടന്ന സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ മുറ്റത്തെ മുല്ല പദ്ധ തിയുടെ ഉപജ്ഞാതാവായ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹക രണ ബാങ്ക് സെക്രട്ടറി എം പുരോഷോത്തമന്‍ പദ്ധതി വിശദീകരിച്ച് ക്ലാസ്സെടുത്തു.വട്ടിപ്പലിശക്കാരുടെ വലിയ ചൂഷണത്തിന് വിധേയ മായി കൊണ്ടിരിക്കുന്ന കേരളത്തിന്റെ സ്‌നേഹതീരങ്ങളില്‍ ഇനി മുറ്റത്തെ മുല്ലയുടെ സൗരഭ്യം വലിയൊരു സാന്ത്വനമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഔദ്യോഗിക ജീവിതത്തില്‍ മറ്റൊരു അഭിമാനമുഹൂര്‍ത്തമാണിതെന്നും എം.പുരുഷോത്തമന്‍ പറഞ്ഞു.