പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാ ഗമായ രണ്ടാം നൂറ് ദിന കര്‍മ്മ പരിപാടിയിലൂടെ ലൈഫ് മിഷന്‍ ജി ല്ലയില്‍ പൂര്‍ത്തീകരിച്ചത് 1788 വീടുകള്‍. ജില്ലയില്‍ ഇതുവരെ ലൈ ഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 21488 വീടുകള്‍ പൂര്‍ത്തീകരി ച്ചിട്ടുണ്ടെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. പി. വേലായു ധന്‍ അറിയിച്ചു. 3542 വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പു രോഗമിക്കുന്നുണ്ട്. ഇതുകൂടാതെ കൊടുമ്പ് ഗ്രാമപഞ്ചായത്തിലും ചിറ്റൂര്‍ -തത്തമംഗലം നഗരസഭയിലുമായി രണ്ട് ലൈഫ് ഭവന സമു ച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ചിറ്റൂര്‍-തത്തമംഗല ത്ത് 42 കുടുംബങ്ങള്‍ക്കും കൊടുമ്പില്‍ 36 കുടുംബങ്ങള്‍ക്കും പാ ര്‍പ്പിടം ഒരുങ്ങും.
ജില്ലയില്‍ പൂര്‍ത്തീകരിച്ച 1788 വീടുകളുടെ താക്കോല്‍ കൈമാറ്റം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. ചാമുണ്ണി നിര്‍വ ഹിച്ചു. യോഗത്തില്‍ കണ്ണാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ലത അധ്യക്ഷയായി. ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി, കണ്ണാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയന്‍ സുകുമാരന്‍, സെക്രട്ടറി കെ. കെ കിഷോര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. പി. വേലായുധന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ ദേവദാസ്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം എം. ശ്രീധരന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം എന്‍.എം ഇന്ദിര, വാര്‍ഡ് അംഗം സെല്‍വന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.