അലനല്ലൂര്‍:കേരളത്തില്‍ സല്‍മോനേല്ലോസിസ്, ഷിഗല്ല തുടങ്ങിയ രോഗങ്ങളും ഭക്ഷ്യവിഷബാധയും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെ ടുന്ന സാഹചര്യത്തില്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തും ആരോഗ്യ വ കുപ്പും സംയുക്തമായി ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റിലെ വ്യാപാരികള്‍ക്കായി ഭക്ഷ്യ സുരക്ഷ സെമിനാര്‍ സംഘടിപ്പിച്ചു.
വ്യാപാര ഭവനില്‍ നടന്ന സെമിനാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ ഹംസ അധ്യക്ഷനായി.സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെ ക്ടര്‍ ഷംസുദ്ധീന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജുമോള്‍ എന്നിവര്‍ ഭക്ഷ്യ സുരക്ഷയേയും ശുചിത്വത്തേയും സംബന്ധിച്ച് ബോധവത്ക രണ ക്ലാസ്സുകള്‍ നല്‍കി.
ഗ്രാമ പഞ്ചായത്ത് അംഗം എം കെ ബക്കര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനിത, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രമോദ്, കെ വി വി ഇ എസ് ജനറല്‍ സെക്രട്ടറി പി പി കെ മുഹമ്മദ് അബ്ദുല്‍ റഹി മാന്‍, ട്രഷറര്‍ നിയാസ് കൊങ്ങത്ത്,യൂത്ത് വിങ്ങ് പ്രസിഡന്റ് യൂസ ഫ്, സെബാസ്റ്റ്യന്‍, ആരിഫ് എന്നിവര്‍ സംസാരിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ബാബു മൈക്രോടെക് സ്വാഗതം പറഞ്ഞു.