മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ആസ്ഥാനമായി വരുന്ന ആര്‍ബി ബ്രോഡ് കാസ്റ്റിംഗിന്റെ ലോഞ്ചിംഗ് ഇന്ന്.മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീ പത്തെ ഫായിദ ടവറില്‍ ഇന്ന് വൈകീട്ട് 4.30നാണ് ഉദ്ഘാടന ചട ങ്ങ് നടക്കുന്നത്.എന്‍ ഷംസുദ്ദീന്‍,എംഎല്‍എ,നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,ചലച്ചിത്ര താരം അനുമോള്‍ തുടങ്ങിയവര്‍ സംബ ന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.വയര്‍ലെസ് സെറ്റ് ബോക്‌ സിലൂടെ പ്രവര്‍ത്തിക്കുന്ന ഡ്രീം ടീവിയുടെ ജില്ലയിലെ വിതരണ ക്കാരാണ് ആര്‍ബി ബ്രോഡ് കാസ്റ്റിംഗ്.ഇതുവരെ 8232 ബുക്കിംഗ് ല ഭിച്ചിട്ടുള്ളതായും പട്ടാമ്പിയില്‍ നിന്നാണ് ജില്ലയില്‍ കൂടുതല്‍ ബു ക്കിംഗുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.300ല്‍പരം ചാനലുക ള്‍,അതിവേഗ ഡാറ്റ തുടങ്ങിയവയാണ് ഡ്രീംടിവിയില്‍ വാഗ്ദാനം ചെയ്യുന്നത്.വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി സ്റ്റഡി ബഡി ആപ്പും അവതരിപ്പിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സ മ്മേളനത്തില്‍ ആര്‍ബി ബ്രോഡ് കാസ്റ്റിംഗ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ റഹ്മാന്‍,ഡയറക്ടര്‍മാരായ അമീന്‍ മണ്ണാര്‍ക്കാട്,കുഞ്ഞി മുഹമ്മദ്,മുഹമ്മദ്കുട്ടി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!