മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം കമ്മിറ്റി ട്രഷറിക്ക് മുന്നില്‍ കൂട്ടധര്‍ണ നടത്തി.ജില്ലാ ജോയിന്റ് സെക്രട്ടറി വി.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് അച്ഛന്‍ മാത്യു അധ്യക്ഷത വഹിച്ചു.പുളിയക്കോട് ഉണ്ണി കൃഷ്ണന്‍, കെ.കെ അബൂബക്കര്‍, എ.അസൈനാര്‍, എം.ജെ.തോമസ്, വി.ഡി പ്രേംകുമാര്‍, ടി.ടി ജോയ്, സി.ജി മോഹനന്‍, ഹംസ കുറ്റിക്കാ ട്ടില്‍, കെ.കൊച്ചുനാരായണന്‍, ശിവദാസന്‍ തച്ചംകോട്ടില്‍, ഹരികേ ശവന്‍, ഗോപി പൂന്തോട്ടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സര്‍വീ സ് പെന്‍ഷന്‍കാര്‍ക്കും, കുടുംബ പെന്‍ഷന്‍കാര്‍ക്കും കഴിഞ്ഞ വര്‍ ഷം നല്‍കുമെന്ന് പ്രഖ്യാപിച്ച പെന്‍ഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യുക, 2021 മുതലുള്ള ക്ഷാമാശ്വാസം അനുവദിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കുക, ഒ.പി ചികിത്സ ഉറപ്പുവരുത്തുക, യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ പെന്‍ഷന്‍ സര്‍ ക്കാര്‍ നല്‍കിവരുന്ന ഗ്രാന്റ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യ ങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.