പാലക്കാട്: കൊച്ചി -ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമി പദ്ധതി നടത്തിപ്പ് ഏജന്‍സിയായ കിന്‍ഫ്രയ്ക്ക് കൈമാറുന്ന നടപടികള്‍ ജനുവരി 17 മുതല്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത് വരെയും ഉട മസ്ഥാവകാശ രേഖകള്‍ ഹാജരാക്കാത്ത ഭൂവുടമകള്‍ ആധാരങ്ങളും അനുബന്ധ രേഖകളും ജനുവരി 31 നകം കിന്‍ഫ്ര സ്പെഷ്യല്‍ തഹ സില്‍ദാറുടെ ഓഫീസില്‍ നല്‍കണം. ഉടമസ്ഥാവകാശം രേഖകള്‍ കൈമാറിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത ഭൂമിയാണ് കിന്‍ഫ്രക്ക് കൈമാറുന്നത്. രേഖകള്‍ ഹാജരാകാത്ത കേസുകളിലെ നഷ്ടപരിഹാര തുക ബന്ധപ്പെട്ട അതോറിറ്റിയില്‍ കെട്ടിവെച്ച് മുഴു വന്‍ ഭൂമിയും ഉടന്‍ കിന്‍ഫ്രയ്ക്ക് കൈമാറുമെന്നും ജില്ലാ കലക്ടര്‍ മൃ ണ്‍മയി ജോഷി അറിയിച്ചു.