എറണാകുളം: ഇന്ത്യൻ വ്യോമസേനയിൽ ഓരോ വർഷവും നിരവ ധി തൊഴിലവസരങ്ങൾ ഉണ്ടെങ്കിലും കേരളത്തിൽ നിന്നും ജോലി യിൽ പ്രവേശിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ജീവിക ജോബ് ഫെയറിൽ എത്തിയ എയർഫോഴ്സ് അധികൃതരുടെ സാക്ഷ്യം. ഉദ്യോഗാർത്ഥികളിൽ എയർഫോഴ്സിലെ തൊഴിൽ അവസരങ്ങളെ സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനാണ് എയർഫോഴ്സ് സർജന്റുമാരായ രൺജീത് കുമാർ, അരവിന്ദ് ചൗഹാൻ, കോർപോ റൽ സുരേന്ദ്രർ സിംഗ് എന്നിവർ ജീവികയിൽ വന്നത്. ജില്ലാ കളക്ടർ ജാഫർ മാലികിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഇവരെത്തിയത്.

വനിതകൾക്കും എയർഫോഴ്സിൽ ധാരാളം അവസരങ്ങളുണ്ട്. ഫ്ലയിം ഗ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നികൽ ) ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നി ക്കൽ) വിഭാഗങ്ങളിൽ നിരവധി ഒഴിവുകളാണുള്ളത്. എയ്റോനോ ട്ടിക്കൽ എഞ്ചിനീയറിംഗിലെ ഇലക്ട്രോണിക്സ് , മെക്കാനിക്കൽ ബി രുദധാരികൾക്കും ധാരാളം അവസരങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥർ സൂ ചിപ്പിച്ചു. 8000നടുത്ത് ഒഴിവുകൾ ഓരോ വർഷവും റിപ്പോർട്ട് ചെയ്യു ന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടക്ക് കേരളത്തിൽ നിന്നും എട്ടു പേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്. യോഗ്യതകൾ ഉണ്ടെങ്കി ലും കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ പ്രതിരോധ സേനക ളിലെ ജോലികളോട് താല്പര്യ കുറവാണ് പ്രകടിപ്പിക്കുന്നതെന്നും ഇ വർ പറയുന്നു. കാക്കനാടുള്ള 14 എയർമെൻ സെലക്ഷൻ സെന്ററി ൽ നിന്നുള്ളവരാണ് ജീവികയിൽ എത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!