മണ്ണാര്‍ക്കാട്:വനിതാ ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറി,മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ രാജി വെച്ചതായി അഡ്വ സികെ ഉമ്മുസല്‍മ അറിയിച്ചു.മുസ്ലിം ലീഗ് ജില്ലാ,മണ്ഡലം കമ്മിറ്റി യിലുള്ള ചില നേതാക്കന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച ഏകപക്ഷീയമായ തീരുമാന ങ്ങളിലും അവഗണനയിലും സ്ത്രീ വിരുദ്ധതയിലും പ്രതിഷേധിച്ചാ ണ് വനിതാ ലീഗിലെ താക്കോല്‍ സ്ഥാനങ്ങള്‍ രാജിവെക്കുന്നതെന്നാ ണ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നല്‍കിയതായി പറയുന്ന രാജിക്കത്തി ല്‍ ചൂണ്ടിക്കാട്ടുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ സഹ അംഗങ്ങള്‍ ബ്ലോ ക്കിലെ കാര്യങ്ങള്‍ ശരിയായി നിര്‍വഹിക്കാന്‍ അനുവദിക്കുന്നി ല്ലെന്നും നല്ലരീതിയില്‍ എല്ലാവരും ഒരുമിച്ചു പോകുന്നതിനുള്ള സംവിധാനം ഒരുക്കി തരണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് മണ്ഡലം മുസ്ലിം ലീഗ് സ്റ്റിയറിങ് കമ്മിറ്റി മുമ്പാകെ കഴിഞ്ഞ വര്‍ഷം ജൂലായ് 27ന് പരാതി നല്‍കിയെങ്കിലും ഇത് പരിഗണിക്കാതെ ചില നേതാക്ക ന്‍മാര്‍ പണാധിപത്യത്തിനും വ്യക്തി ആധിപത്യത്തിനും കൂട്ടു നിന്ന് വാദിയെ പ്രതിയാക്കി അവഹേളിച്ചുവെന്ന് രാജിക്കത്തില്‍ പറയു ന്നു.ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡന്റിന്റെ വാഹനത്തിലെ ഡ്രൈവറുടെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതിപ്പെട്ടപ്പോഴും പരിഹാസവും അവഹേളനവുമാണ് ചില നേതാക്കന്‍മാരില്‍ നിന്നും നേരിടേണ്ടി വന്നത്.രണ്ട് കാര്യങ്ങളിലും മണ്ണാര്‍ക്കാട്ടെ മുസ്ലിം ലീഗ് നേതൃത്വത്തില്‍ നിന്നും തനിക്ക് നീതി ലഭ്യമായില്ലെന്നും കത്തില്‍ പറയുന്നു.
രാജി വിഷയത്തില്‍ ജില്ലാ അച്ചടക്ക സമിതി സത്യസന്ധമായി യാ തൊരു വിധ അന്വേഷണവും നടത്താതെ ഏകപക്ഷീയമായാണ് പ്ര സിഡന്റിന്റെ രാജി ആവശ്യപ്പെട്ടതെന്നും ചില മെമ്പര്‍മാരുടെ പേ രില്‍ പരാതി നല്‍കിയതിന് യാതൊരു മറുപടിയും തന്നില്ലെന്നും ഇത്തരത്തിലുള്ള നടപടികളുടെ പേരിലാണ് വനിതാ ലീഗിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്നും രാജി വെക്കുന്നതെന്നും ഉമ്മു സല്‍മ പറയുന്നു.