തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ കുടചൂടി യാത്ര ചെയ്യു ന്നത് സംസ്ഥാനത്ത് നിരോധിച്ചു. മഴക്കാലത്തും ഇത്തരത്തില്‍ ബൈ ക്കിലും മറ്റും യാത്ര ചെയ്യുന്നതിനെ തുടര്‍ന്ന് നിരവധി അപകടങ്ങള്‍ സംസ്ഥാനത്തു ണ്ടാ യിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് ഇത്തര ത്തിലുള്ള യാത്ര വില ക്കി ഗതാഗത കമ്മീഷണര്‍ ഉത്തരവ് ഇറക്കി യിരിക്കുന്നത്. കുടചൂടി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ ഇനി മുതല്‍ ആയിരം രൂപ മുതല്‍ 5000 രൂപ പിഴ ഇടാക്കുമെന്ന് ഉത്ത രവില്‍ പറയുന്നു. വാഹന പരിശോധന സമയത്ത് ഇക്കാര്യങ്ങളും പരിശോധിക്കണമെന്ന് പോ ലീസിന് നിര്‍ദേശം നല്‍കി.