കോങ്ങാട്: പുതുതായി ആരംഭിച്ച കോങ്ങാട് അഗ്‌നിരക്ഷാ നിലയ ത്തിലേക്ക് സിവില്‍ ഡിഫന്‍സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. നി ലയത്തിന്റെ പ്രവര്‍ത്തനപരിധിയായ മുണ്ടൂര്‍, കരിമ്പ, കേരളശ്ശേരി, മണ്ണൂര്‍, മങ്കര, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ്, ശ്രീക്യഷ്ണപുരം, വെള്ളി നേഴി, ത്രിക്കടീരി, കോങ്ങാട്, കാരാകുറിശ്ശി തുടങ്ങിയ പഞ്ചായത്തി ലുള്ളവര്‍ക്ക് മുന്‍ഗണന. യൂണിറ്റുകളില്‍ 30 % (ഒരു യൂണിറ്റില്‍ പതി നഞ്ചു (15) പേര്‍) സ്ത്രീകളായിരിക്കണം. 20 % വോളണ്ടിയര്‍മാരെ ങ്കിലും (ഒരു യൂണിറ്റില്‍ അഞ്ചുപേരെങ്കിലും) ഡോക്ടര്‍മാര്‍, പാരാമെ ഡിക്കുകള്‍, എഞ്ചിനിയര്‍മാര്‍ തുടങ്ങിയ വിദഗ്ധതൊഴില്‍ മേഖലക ളില്‍ നിന്നുള്ളവരുമാകണം.
വോളണ്ടിയറാകാനുള്ള യോഗ്യത താഴെപറയുന്നവയാണ്
ഇന്ത്യന്‍ പൗരത്വമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വോളണ്ടിയ റാകാന്‍ അപേക്ഷിക്കാം.വോളണ്ടിയാറാകാന്‍ അപേക്ഷിക്കുന്ന സമ യത്ത് പതിനെട്ട് (18) വയസ്സ് പൂര്‍ത്തിയായിരിക്കണം.നാലാം ക്ലാസ്സ് വ രെയുള്ള പ്രാധമിക വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. (എന്നാല്‍ ആദിവാസി, മത്സ്യത്തൊഴിലാളി മേഖലയില്‍ വേണ്ടത്ര ആളുകളെ ലഭ്യമാകാത്ത പക്ഷം അവരുടെ പങ്കാളിത്തം ഉണ്ടാകുന്ന തിനായി ആവശ്യമെങ്കില്‍ ഇളവ് അനുവദിക്കുന്നതാണ്).പ്രതികൂല സാഹചര്യങ്ങളില്‍ പ്രവൃത്തി എടുക്കുന്നതിന് ബുദ്ധിമുട്ടില്ലാത്ത വിധം ശാരീരികവും മാനസ്സികവുമായ കാര്യക്ഷമത ഉണ്ടായിരിക്ക ണം.അപേക്ഷകരുടെ പേരില്‍ ക്രിമിനല്‍ കേസ്/റെക്കോഡുകള്‍ ഉണ്ടാകരുത്.
ആംഡ് ഫോഴ്സസ്, പോലീസ്, ഫയര്‍ സര്‍വ്വീസ്, ടെറിട്ടോറിയല്‍ ആ ര്‍മി മറ്റ് പാരാ മിലിട്ടറി സേനകള്‍, സമാനമായ യൂണിഫോംഡ് സര്‍ വ്വീസുകളെന്നിവയില്‍ ജോലിയിലുള്ളവരെയും ആംഡ് ഫോഴ്സില്‍ ജോലി ചെയ്യുന്ന സിവിലിയന്‍മാരെയും വോളണ്ടിയറായി പരിഗ ണിക്കുന്നതല്ല. എന്നാല്‍ പ്രസ്തുത സര്‍വ്വീസുകളില്‍ നിന്ന് സ്വാഭാവി കമായി വിരമിച്ചവര്‍ക്ക് അംഗമാകാവുന്നതാണ്.മറ്റ് സര്‍ക്കാര്‍ അര്‍ ദ്ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാരിതര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാപന മേധാവിയുടെ/തൊഴില്‍ ദാതാവിന്റെ അനുമതിയോടെ വോളണ്ടിയറാകാന്‍ അപേക്ഷിക്കാം.
അപേക്ഷകര്‍ പ്രതിഫലേച്ഛ കൂടാതെ ഏത് വിഷമഘട്ടത്തിലും സാമൂ ഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ളവരായി രിക്കണം.ഏതൊരാളുമായും അനുകമ്പാപൂര്‍ണ്ണമായും ശാന്തമായും ഇടെപെടുന്നതിനും സംസാരിക്കുന്നതിനുമുള്ള ശേഷിയും സന്നദ്ധ തയും ഉണ്ടാകാണം. ഡ്രൈവിംഗ്, നീന്തല്‍, കമ്പ്യൂട്ടര്‍ ഉപയോഗം, വന പ്രദേശങ്ങളിലേയും ദുര്‍ഘടപ്രദേശങ്ങളിലേയും ട്രക്കിംഗ് എന്നിവ യിലുള്ള മൂന്‍ പരിചയം അഭിലഷണീയമാണ്. തെരഞ്ഞെടുക്കപ്പെ ട്ടാല്‍ പ്രാദേശികതലത്തിലും ജില്ലാ തലത്തിലും തൃശ്ശൂരിലുള്ള കേര ള ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വ്വീസസ് അക്കാദമിയിലുമായി നട ത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടികളിലും തുടര്‍ന്ന് വിവിധ സമയങ്ങളില്‍ പ്രത്യേക ആവശ്യങ്ങള്‍ക്കായി വിളിച്ച് ചേര്‍ക്കുന്ന യോഗങ്ങളിലും പങ്കെടുക്കാന്‍ സന്നദ്ധരായിരിക്കണം.
അഗ്നിരക്ഷാ വകുപ്പിന്റെ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിലവി ലുള്ള കമ്മ്യൂണിറ്റി റെസ്‌ക്യു വോളണ്ടിയര്‍ സര്‍വ്വീസിലെ അടിസ്ഥാ ന പരിശീലനം ലഭിച്ചിട്ടുള്ളവര്‍, സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍, ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, എഞ്ചിനിയര്‍മാര്‍, അധ്യാപകര്‍, യൂണി ഫോംഡ് സര്‍വ്വീസുകളില്‍ നിന്ന് വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് ഈ രംഗത്ത് കൂടുതല്‍ സേവനം നല്‍കാനാകും. ഇതിനു പുറമേ തീരപ്ര ദേശങ്ങളില്‍ കടലില്‍ പോയി ശീലമുള്ള മത്സ്യത്തൊഴിലാളികള്‍ ക്കും മലയോര പ്രദേശങ്ങളില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ ക്കും മുന്‍ഗണന നല്‍കുന്നതാണ്.
യുവതീ യുവാക്കളില്‍ സ്റ്റുഡന്റ് പോലീസ് സേനാംഗങ്ങള്‍, എന്‍. എസ്. എസ്. വോളണ്ടിയര്‍മാര്‍, എന്‍. സി. സി. എന്നീ വിഭാഗങ്ങളില്‍ പരിശീലനം ലഭ്യമായവര്‍ക്ക് പരിഗണന നല്‍കുന്നതാണ്. അപേക്ഷ കള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. www.cds.fire.kerala.gov.ല്‍ കൂടുതല്‍ വിവരങ്ങള്‍ കോങ്ങാട് അഗ്‌നിരക്ഷാ നിലയത്തില്‍ ലഭ്യമാണ്.0491 2847101, 0491 2963101