മലപ്പുറം: ജില്ലയിൽ ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി ഏറ്റെ ടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിനാ യി ഓരോ വില്ലേജിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് അദാല ത്ത് സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്നു മുതൽ അഞ്ച് വരെയാണ് വിവിധ വില്ലേജുകളിലായി അദാലത്ത് നടത്തുന്നത്.  നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഹാജരാക്കേണ്ട രേഖകളുടെ അഭാവത്തിൽ ഭൂ ഉടമകൾക്കുള്ള നഷ്ടപരിഹാര വിതരണം വൈകുന്നതായി ശ്രദ്ധയി ൽപ്പെട്ടതിനെ തുടർന്ന് ആവശ്യമായ രേഖകൾ നിയമാനുസൃതം വേഗത്തിൽ ലഭ്യമാക്കുന്നതിന് ഭൂവുടമകളെ സഹായിക്കുന്നതിനാ യി വില്ലേജ് ഓഫീസുകളിൽ കൺട്രോർ റൂമുകൾ തുറന്നിരുന്നു. കൺട്രോൾ റൂമിൽ നിന്നും ഭൂഉടമകളുമായി ബന്ധപ്പെട്ട് അവർക്ക് ലഭ്യമാക്കേണ്ട രേഖകൾ ബന്ധപ്പെട്ട ഓഫീസുകളുമായി സഹകരിച്ച് ലഭ്യമാക്കുകയും ഇപ്രകാരം ലഭിച്ച രേഖകൾ ഹാജരാക്കി നഷ്ടപരി ഹാര വിതരണം വേഗത്തിലാക്കുന്നതിനുമാണ് ഓരോ വില്ലേജിലും അദാലത്ത് സംഘടിപ്പിക്കുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രേഖകൾ ലഭിക്കുകയും അവ സമർപ്പിക്കുകയും ചെയ്യാ ത്ത ഭൂ ഉടമകൾ അതത് സ്ഥലങ്ങളിലെ അദാലത്തിൽ ലഭ്യമായ രേഖകൾ സമർപ്പിച്ച് പങ്കെടുക്കണമെന്ന് ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ അറിയിച്ചു.
 

കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര, പള്ളിക്കൽ വില്ലേജുകളിലെ അദാലത്ത് ഇടിമുഴിക്കൽ എ.എൽ.പി സ്കൂളിൽ ഒക്ടോബർ നാലിന് രാവിലെ 9.30 മുതൽ നടക്കും. തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാ ടി വില്ലേജിലെ അദാലത്ത് പി.എസ്.എം.ഒ കോളജിലെ ഫാക്കൽറ്റി സെൻ്ററിൽ ഒക്ടോബർ ഒന്നിന് രാവിലെ 9.30 ന് ആരംഭിക്കും. എടരി ക്കോട് ക്ലാരി ജി.യു.പി സ്കൂളിൽ ഒക്ടോബർ നാലിന് രാവിലെ 9.30 ന് തെന്നല, എടരിക്കോട് വില്ലേജുകളിലെ അദാലത്ത് നടക്കും. തേ ഞ്ഞിപ്പലം, മൂന്നിയൂർ വില്ലേജുകളിലെ അദാലത്ത് കാലിക്കറ്റ് യൂനി വേഴ്സിറ്റിയിലെ സെമിനാർ കോംപ്ലക്സിൽ ഒക്ടോബർ നാലിന് രാവി ലെ 9.30 നാണ് ആരംഭിക്കുക. എ.ആർ നഗർ, വേങ്ങര വില്ലേജുകളി ലെ അദാലത്ത് ഒക്ടോബർ അഞ്ചിന് രാവിലെ 9.30 ന് കൊളപ്പുറം ജി.എച്ച് സ്കൂളിൽ നടക്കും.  തിരൂർ താലൂക്കിൽ ഒക്ടോബർ ഒന്നിന് രാവിലെ 9.30 ന് കോട്ടക്കൽ, മാറക്കര, പെരുമണ്ണ വില്ലേജുകളിലെ അദാലത്ത് കോട്ടക്കൽ സി.എച്ച് ഓഡിറ്റോറിയത്തിലും കാട്ടിപ്പ രുത്തി വില്ലേജിലെ അദാലത്ത് വളാഞ്ചേരി, കാവുപുറം സാഗർ ഓഡിറ്റോറിയത്തിലും നടക്കും. പുത്തനത്താണി എ.എം.എൽ.പി സ്കൂളിൽ ഒക്ടോബർ നാലിന് രാവിലെ 9.30 നാണ് കൽപകഞ്ചേരി, ആതവനാട്, കുറുമ്പത്തൂർ വില്ലേജുകളിലെ അദാലത്ത് ആരംഭിക്കു ക. കുറ്റിപ്പുറം, നടുവട്ടം വില്ലേജുകളിലെ അദാലത്ത് ഒക്ടോബർ അഞ്ചിന് രാവിലെ 9.30 ന് കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് കോൺ ഫറൻസ് ഹാളിലാണ് സംഘടിപ്പിക്കുന്നത്. 

പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം, ഈഴുവത്തിരുത്തി വി ല്ലേജിലെ അദാലത്ത് തൃക്കാവ് മാസ് കമ്മ്യൂനിറ്റി ഹാളിൽ ഒക്ടോബ ർ ഒന്നിന് രാവിലെ 10 ന് ആരംഭിക്കും. വെളിയങ്കോട് തമം ഓഡിറ്റോ റിയത്തിൽ വെളിയങ്കോട് വില്ലേജിലെയും നരിപ്പറമ്പ് താജ് ഓഡി റ്റോറിയത്തിൽ കാലടി വില്ലേജിലെയും അദാലത്ത് ഒക്ടോബർ നാലിന് രാവിലെ 10 ന് നടക്കും. ഒക്ടോബർ അഞ്ചിന് രാവിലെ 10 ന് നരിപ്പറമ്പ് താജ് ഓഡിറ്റോറിയത്തിൽ തവനൂർ വില്ലേജിലെയും വെ ളിയങ്കോട് തമം ഓഡിറ്റോറിയത്തിൽ പെരുമ്പടപ്പ് വില്ലേജിലെയും അദാലത്ത് നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!