അഗളി: വനത്തില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ച് കാതല്‍ ശേഖരിച്ച് കടത്തി കൊണ്ട് പോയ അഞ്ചുപേരെ വനംവകുപ്പ് പിടികൂടി. നരസി മുക്ക് സ്വദേശികളായ ഗണേശ്, പരമശിവന്, ശക്തിവേല്‍, അയ്യപ്പന് ,ചന്ദന കള്ളക്കടത്തിന് ഒത്താശ ചെയ്യുന്ന മുഹമ്മദാലി എന്നിവരെ യാണ് പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷന് അധികൃതര്‍ പിടികൂടിയത്. പട്ട ണക്കല്‍ രാജീവ് കോളനി വനത്തില്‍ നിന്നാണ് ചന്ദനമരങ്ങളുടെ കാതല്‍ കടത്തിയത്.പ്രതികളില്‍ നിന്നും 2.400 കിലോഗ്രാം ചന്ദന കാതല്‍ കഷ്ണങ്ങളും കടത്താന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍, ആയുധങ്ങള്‍ എന്നിവയും കണ്ടെടുത്തു.പിടിയിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്നും ചന്ദനമാഫിയയില്‍ ഉള്‍പ്പെട്ട കൂ ടുതല്‍ പ്രതികളെ കുറിച്ച് അന്വേഷിച്ച് വരുന്നതായും വനം വകുപ്പ് അറിയിച്ചു.റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍ സുബൈര്‍,ഡെപ്യുട്ടി റെയ്ഞ്ച് ഓഫീസര്‍ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
