മണ്ണാര്‍ക്കാട്: അട്ടപ്പാടി ജെല്ലിപ്പാറയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയി ടിച്ച് യുവാവ് മരിച്ചു. മൂന്നു പേര്‍ക്ക്പരിക്കേറ്റു. ദോണികുണ്ടി ല്‍ താമസിക്കുന്ന വടക്കേടത്ത് ജോസിന്റെ മകന് മനു (20)വാണ് മരിച്ചത് ജെല്ലിപ്പാറ തോമാമുക്കില് ഞായറാഴ്ച രാവിലെയാണ് അപകടം.രണ്ട് ബൈക്കുകളിലായി ജെല്ലിപ്പാറ ധോണികുണ്ട് സ്വദേശികളായ നാലു പേരാണ് ബൈക്കുകളില്‍ ഉണ്ടായിരുന്നത്. ധോണിക്കുണ്ട് സ്വദേശികളായ ഷാജി, ജോബിന്, ജിയോ തോമസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് അറിയുന്നത്. ഇവരെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.