പാലക്കാട്:ജില്ലയില്‍ ഇന്ന് ആകെ 8096 പേര്‍ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 4800 പേരായിരു ന്നു .2037 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (551 പേര്‍ ഒന്നാം ഡോസും 1486 പേര്‍ രണ്ടാം ഡോസും).942 മുന്നണി പ്രവ ര്‍ത്തകരും( 737 പേര്‍ ഒന്നാം ഡോസും, 205 പേര്‍ രണ്ടാം ഡോസും) കുത്തിവെപ്പെടുത്തിട്ടുണ്ട്. 45 വയസ്സിനും 60 വയസിനുമിടയിലുള്ള 228 പേരും ഇന്ന് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 4889 പേരാണ് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്.ആകെ 48 കേന്ദ്രങ്ങളില്‍ 48 സെഷനുകളിലാ യിട്ടാണ് കുത്തിവെപ്പ് നടന്നത്.വാക്‌സിന്‍ എടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!