മണ്ണാര്‍ക്കാട്:എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും അവരുടെ രക്ഷിതാക്കളു ടെയും അധ്യാപകരുടെയും നിരന്തര അഭ്യര്‍ത്ഥനകള്‍ കാറ്റില്‍ പറ ത്തി പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റി വെച്ച സര്‍ക്കാര്‍ നടപടി ധി ക്കാരപരമാണെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവമെന്റ് അഭിപ്രായ പ്പെട്ടു.സര്‍ക്കാര്‍ നടപടി ഭരണത്തുടര്‍ച്ച ലക്ഷ്യം വെച്ച ഇടത് രാഷ്ട്രീ യ പ്രചരണങ്ങള്‍ക്ക് അധ്യാപകരെ കൂടി ഉപയോഗിക്കാനാണെന്നും കെഎസ്ടിഎം ആരോപിച്ചു.
കോവിഡ് പ്രതിസന്ധി മൂലം ഈ വര്‍ഷം കുട്ടികള്‍ക്ക് പൂര്‍ണ്ണമായ വിദ്യാലയ വര്‍ഷം ലഭിച്ചിരുന്നില്ല. ഡിസംബര്‍ അവസാന വാരം മാത്രമാണ് എസ്എസ്എല്‍സി,+2 പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കാ യി ഭാഗികമായെങ്കിലും സ്‌ക്കൂള്‍ തുറക്കുന്നത്.എന്നാല്‍ രണ്ട് മാസം നീണ്ട കഠിന പ്രയത്‌നത്തിലൂടെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒത്തു ചേര്‍ന്ന് പരീക്ഷക്ക് കുട്ടികള്‍ തയ്യാറായി കഴിഞ്ഞു. മോഡല്‍ പരീക്ഷ, ഹാള്‍ ടിക്കറ്റ് വിതരണം, ചോദ്യ പേപ്പര്‍ സോര്‍ട്ടിംഗ് എന്നിങ്ങനെ പരീക്ഷക്കു വേണ്ട സകല തയ്യാറെടുപ്പുക ളും പൂര്‍ത്തിയായി കഴിഞ്ഞ സാഹചര്യത്തിലാണ് ന്യായമായ ഒരു കാരണവും ഇല്ലാതെ പരീക്ഷ മാറ്റിയിരിക്കുന്നത്.
ഏപ്രിലിലെ കൊടും ചൂടില്‍ നോമ്പിന്റെ പ്രയാസങ്ങള്‍ സഹിച്ച് വീണ്ടും പരീക്ഷക്ക് തയ്യാറാകേണ്ടി വരുന്ന കുട്ടികള്‍ കടുത്ത സമ്മര്‍ദ്ധത്തിലാണെന്ന് കെഎസ്ടിഎം ചൂണ്ടിക്കാട്ടി.ഏപ്രില്‍ 6 ന് നടക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് 30 ന് അവസാനിക്കുന്ന പരീക്ഷയെ എങ്ങിനെയാണ് ബാധിക്കുന്നത് എന്ന് ഇതുവരെയും സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല.പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും പോളിംഗ് ഓഫീസര്‍മാര്‍ക്കും ലഭിക്കേണ്ട പരിശീലനം പരീക്ഷക്കാലത്തിനി ടക്കുള്ള വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്താമായിരു ന്നു.ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയ സര്‍ക്കാര്‍ നിലപാട് അടി യന്തിരമായി പുനപ്പരിശോധിക്കണമെന്നും ടീച്ചേഴ്‌സ് മൂവ്‌മെന്റ് ആവശ്യപ്പെട്ടു.