പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടേണ്ട ഉദ്യോഗസ്ഥരുടെ പോ സ്റ്റിംഗ് ഓര്‍ഡര്‍ വിതരണം തടസപ്പെടാതിരിക്കാന്‍ എല്ലാ സ്ഥാപന മേധാവികളും പൊതു അവധി ദിവസങ്ങളായ മാര്‍ച്ച് 13, 14 തിയതി കളില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു.എല്ലാ താലൂക്ക് ഓഫീസുകളില്‍ നി ന്നും വില്ലേജ് ഓഫീസര്‍മാര്‍ പോസ്റ്റിംഗ് ഓര്‍ഡര്‍ കൈപ്പറ്റും. തുടര്‍ന്ന് സ്ഥാപന മേധാവികള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരില്‍ നിന്നും അവ കൈപ്പറ്റി പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനാണ് നിര്ദ്ദേ ശം.പോസ്റ്റിംഗ് ഓര്‍ഡര്‍ കൈപ്പറ്റിയ പോളിംഗ് ഉദ്യോഗസ്ഥരുടെ കൈപ്പറ്റ് രസീത് സ്ഥാപന മേധാവികള്‍ തഹസില്‍ദാര്‍മാര്‍ക്ക് കൈ മാറുകയും തഹസില്‍ദാര്‍മാര്‍ മുഖേന മാര്‍ച്ച് 14 നകം കല ക്ട്രേറ്റി ല്‍ എത്തിക്കുകയും ചെയ്യണം. മാര്‍ച്ച് 15 ന് ഉദ്യോഗസ്ഥര്‍ക്കു ള്ള തിരഞ്ഞെടുപ്പ് പരിശീലനം ആരംഭിക്കുന്നതിനാല്‍ ഇക്കാര്യത്തി ല്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.