മണ്ണാര്‍ക്കാട്: ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന-കാരുണ്യ ആരോഗ്യ സുര ക്ഷാ പദ്ധതി (എ.ബി. പി.എം.-ജെ.എ.വൈ-കാസ്പ്) കാര്‍ഡുകള്‍ പുതുക്കി നല്കാമെന്നോ വിവര ങ്ങള് അപ്ഡേറ്റ് ചെയ്യാമെന്നോ വ്യാജവാഗ്ദാനം ചെയ്ത് പണം ഈടാക്കുന്നവരാല് ഗുണഭോക്താ ക്കള്‍ വഞ്ചിതരാകരുതെന്ന് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു.
അക്ഷയ കേന്ദ്രങ്ങള്‍, സി.എസ്.സി. (പൊതുസേവന കേന്ദ്രങ്ങള്‍) ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ക്കൊന്നും നിലവില്‍ പദ്ധതിയുടെ കാര്‍ഡുകള്‍ പുതുതായി നല്‍കുന്നതിനോ നിലവിലുള്ള കാര്‍ഡുകള്‍ പുതുക്കുന്നതിനോ അപ്ഡേറ്റ് ചെയ്യുന്നതിനോ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. പദ്ധതിയുടെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ചികിത്സയ്ക്കായി പദ്ധതിയില്‍ ഉള്‍പ്പെട്ട ആശു പത്രികളില്‍ എത്തുമ്പോള്‍ അര്‍ഹതയും നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ച് തിക ച്ചും സൗജന്യമായി കാര്‍ഡ് ലഭ്യമാക്കുന്നതിനും നിലവിലുള്ള കാര്‍ഡിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യമുണ്ട്.
അതിനാല്‍, ഇത്തരം സേവനങ്ങള്‍ക്കായി അനധികൃത കേന്ദ്രങ്ങളെ സമീപിച്ച് പണം നല്‍കേണ്ട തില്ല.പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും ദിശയുടെ സൗജന്യ ഹെല്പ്ലൈന് നമ്പറായ 1056-ല്‍ ബന്ധപ്പെടാം.
