മണ്ണാര്‍ക്കാട്: സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പക ര്ന്നുനല്കുന്നതിനായി കുറഞ്ഞ ചെലവില്‍ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെ.എസ്. ആര്.ടി.സി. ‘വിജ്ഞാനദര്ശിനി’ എന്ന പുതിയ പേരില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് കെ.എസ്. ആര്.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലാണ് നേതൃത്വം നല്‍കുക.
വിദ്യാര്‍ഥികളുടെ പഠനാനുഭവങ്ങള്‍ വിപുലീകരിക്കുക, പ്രകൃതിയെയും ശാസ്ത്രത്തെയും ചരിത്രത്തെയും അടുത്തറിയാന്‍ അവസരമൊരുക്കുക, പാഠപുസ്തകങ്ങളിലെ അറിവുകള്‍ക്ക് പ്രായോഗിക അനുഭവങ്ങളിലൂടെ കൂടുതല്‍ വ്യക്തത നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് ‘വി ജ്ഞാന ദര്‍ശിനി’ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സാംസ്കാരിക സ്ഥാപനങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍, ഫാക്ടറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിച്ച് പ്രായോഗിക അറിവ് പകര്ന്നുനല്കുന്ന രീതിയിലാണ് യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി യിലേക്കും കാപ്പുകാട് ആനവളര്‍ത്തല്‍ കേന്ദ്രം, നെയ്യാര്‍ ഡാം, പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡ ന്, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ ഇടങ്ങളിലേക്കുമാണ് യാത്രകള്‍ ഒരുക്കിയിട്ടുള്ളത്. ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക ബസുകളില്‍ 36 വിദ്യാര്‍ഥികള്‍ക്ക് ഒരേ സമയം യാത്ര ചെയ്യാവുന്നതാണ്. മറ്റ് ജില്ലകളിലും പദ്ധതി നടപ്പിലാക്കുന്നതിനുള്ള ക്രമീകരണ ങ്ങള് പൂര്‍ത്തിയായി വരികയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകതകള്‍ക്കനുസരിച്ച് വ്യവസായ സ്ഥാപന സന്ദര്‍ശനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കി നല്‍കും.
യാത്രകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനും ബുക്കിംഗിനുമായി തിരുവനന്തപുരം നോര്‍ത്ത് (9188619378), തിരുവനന്തപുരം സൗത്ത് (9188938522), കൊല്ലം (9188938523), പത്തനംതിട്ട (9188938524), ആലപ്പുഴ (9188938525), കോട്ടയം (9188938526), ഇടുക്കി (9188938527), എറണാകുളം (9188938528), തൃശ്ശൂര്‍ (9188938529), പാലക്കാട് (9188938530), മലപ്പുറം (9188938531), കോഴിക്കോട് (9188938532), വയനാട് (9188938533), കണ്ണൂര്‍ & കാസര്‍ഗോഡ് (9188938534) എന്നീ നമ്പറുകളില്‍ അതത് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.
