മണ്ണാര്‍ക്കാട്:കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാ ര്‍ത്ഥി മുങ്ങിമരിച്ചു.കരിമ്പുഴ കോട്ടപ്പുറം കുന്നത്ത് വീട്ടില്‍ ഹൈദ്രു വിന്റെ മകന്‍ മുഹമ്മദ് റോഷന്‍ (18) ആണ് മരിച്ചത്.കുന്തിപ്പുഴയില്‍ കുളപ്പാടം പള്ളിക്കടവില്‍ വെച്ചായിരുന്നു അപകടം.

കൂട്ടുകാര്‍ക്കൊപ്പം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് റോഷന്‍ പുഴയി ല്‍ കുളിക്കാനിറങ്ങിയത്.ഇതിനിടെ റോഷന്‍ ചുഴിയില്‍ അകപ്പെടുകയായിരുന്നുവത്രേ.തുടര്‍ന്ന് നാട്ടുകാരേയും ഫയര്‍ ഫോഴ്‌സിനേയും വിവരമറിയിക്കുകയായിരുന്നു.

വട്ടമ്പലത്ത് നിന്നും ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ പിടി ഉമ്മര്‍,ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ രാജേഷ് കെടി,ജയകൃഷ്ണന്‍, പ്രജു,പ്രമോദ്,ഫൈസല്‍ ഹോം ഗാര്‍ഡ് അനില്‍കുമാര്‍,ഡ്രൈവര്‍ മുഹമ്മദാലി എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി.നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം വട്ടമ്പലം മദര്‍കെയര്‍ ആശുപത്രി മോര്‍ച്ചറിയില്‍. കരി മ്പുഴ തോട്ടര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാ ണ് മരിച്ച റോഷന്‍. മാതാവ് ഷാനിബ.സഹോദരന്‍:അര്‍ഷക് അലി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!