പാലക്കാട്:ഇ കെ നായനാര്‍ ,കെ കരുണാകരന്‍ ,കവികളായ ഓ എന്‍ വി , എ അയ്യപ്പന്‍ ,ഡി വിനയചന്ദ്രന്‍ ,നടി സുകുമാരി ,വി .ദക്ഷിണാ മൂര്‍ത്തി ,കെ ആര്‍ മോഹനന്‍ ,പി കെ നായര്‍ , സോളാനസ് ,കിം കി ഡുക് ,നടന്‍ മുരളി,അനില്‍ നെടുമങ്ങാട്,രാമചന്ദ്രബാബു,പി വി ഗം ഗാധരന്‍ തുടങ്ങി മരിച്ചിട്ടും മായാതെ നില്‍ക്കുന്ന പ്രമുഖരുടെ ഓര്‍ മ്മചിത്രങ്ങള്‍ ഉള്‍പ്പെട്ട ഐ എഫ് എഫ് കെ രജത ജൂബിലി ഫോട്ടോ പ്രദര്‍ശനം ‘മേള @25’ ആരംഭിച്ചു .

1994 ല്‍ കോഴിക്കോട്ട് മേള ആരംഭിച്ചതു മുതല്‍ 2019 വരെയുള്ള 300 ചിത്രങ്ങളാണ് ഐ എഫ് എഫ് കെയുടെ കാല്‍നൂറ്റാണ്ട് അടയാള പ്പെടുത്തിയ ഫോട്ടോ പ്രദര്‍ശനത്തിലുള്ളത് .ചിത്രങ്ങളെ കുറിച്ചുള്ള വിവരണവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്കാദമി യുടെ ശേഖരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് പുറമേ പ്രതിനിധിക ളില്‍ നിന്ന് ശേഖരിച്ച ഫോട്ടോകളും പ്രദര്‍ശനത്തിലുണ്ട്. അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, ജനറല്‍ കൗണ്‍സില്‍ അംഗം സജിതാ മഠത്തില്‍ ,ജോജി തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് ഫോ ട്ടോകള്‍ തെരെഞ്ഞെടുത്തത് .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!