പാലക്കാട്:രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ദിനത്തില്‍ പ്രദര്‍ ശിപ്പിക്കുന്നത് പത്ത് ലോക സിനിമകള്‍ ഉള്‍പ്പടെ ആകെ 20 ചിത്ര ങ്ങള്‍. ഫിലിപ്പിലക്കോട്ട് സംവിധാനം ചെയ്തനൈറ്റ് ഓഫ് ദി കിംഗ്‌സ് ആണ് ആദ്യ ചിത്രം . തുടര്‍ന്ന് ലോകസിനിമയിലെ 10 ചിത്രങ്ങള്‍ ആദ്യദിനത്തില്‍ അഞ്ചു തിയേറ്ററുകയിലായി പ്രദര്‍ശിപ്പിക്കും. മത്സ ര വിഭാഗത്തില്‍ നിന്നുള്ള നാലു ചിത്രങ്ങളും ആദ്യ ദിനത്തിലുണ്ട്.

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ , സീ യൂ സൂണ്‍ എന്നിവയാണ് ആദ്യ ദിനത്തിലെ മലയാള ചിത്രങ്ങള്‍. മേളയുടെ മുന്‍ പതിപ്പുക ളില്‍ പ്രേക്ഷക പ്രീതി നേടിയ ദി വേയ്സ്റ്റ് ലാന്‍ഡ് , ഡിയര്‍ കോമ്രേ ഡ്‌സ്, സമ്മര്‍ ഓഫ് 85 എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും തിങ്കളാഴ്ച യുണ്ടാകും . വൈകുന്നേരം ആറിനാണ് ഉദ്ഘാടന ചിത്രമായ ക്വോ വാഡിസ്, ഐഡ? പ്രദര്‍ശിപ്പിക്കുന്നത് . ജാസ്മില സബാനിക് സംവി ധാനം ചെയ്ത ഈ ബോസ്നിയന്‍ ചിത്രം പ്രിയ തിയേറ്ററിലാണ് പ്രദര്‍ശിപ്പി ക്കുക

ബോസ്നിയന്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ പുതിയ കാഴ്ചപ്പാടി ലൂടെ ആവിഷ്‌കരിക്കുന്ന ചിത്രം അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ ഉത്ഭവവും യുദ്ധത്തിന്റെ അര്‍ത്ഥരാഹിത്യവും അനാവരണം ചെയ്യു ന്നു. പ്രധാന വേദിയായ പ്രിയദര്‍ശിനി തിയേറ്റര്‍ സമുച്ചയം ഉള്‍പ്പടെ അഞ്ചു തിയേറ്ററുകളിലായിട്ടാണ് മേളയിലെ ചിത്രങ്ങള്‍ പ്രദര്‍ശനം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!