പാലക്കാട്: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷ കള്‍ക്ക് ജില്ല യിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്ന കോവിഡ് പോസിറ്റീവ് ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം മുന്‍കൂട്ടി അപേക്ഷിക്കണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോ ഗാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുവാന്‍ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ അനുമതി പത്രം, കോവിഡ് 19 പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ്, കോവിഡ് പോസിറ്റീവ് ഉദ്യോഗാര്‍ത്ഥികളുടെ ഐഡ ന്റിറ്റി തെളിയിക്കുന്നതിന് അഡ്മിഷന്‍ ടിക്കറ്റിന്റെ അടിസ്ഥാന ത്തില്‍ ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹി തം dopkd.psc@kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. ഉദ്യോഗാര്‍ ത്ഥികള്‍ ആരോഗ്യപ്രവര്‍ത്തകനൊപ്പം ആംബുലന്‍സില്‍ മാത്രമേ പരീക്ഷക്ക് എത്താന്‍ പാടുള്ളൂ. പരീക്ഷാ കേന്ദ്രത്തില്‍ ചീഫ് സൂപ്ര ണ്ട് നിര്‍ദേശിക്കുന്ന സ്ഥലത്ത് ആംബുലന്‍സില്‍ ഇരുന്നാണ് പരീക്ഷ എഴുതേണ്ടത്. ഫോണ്‍: 9447785470.