പാലക്കാട് : സൈലന്റ് വാലി പരിസ്ഥിതി ലോല മേഖല (ഇ.എസ്. സെഡ്) കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ജനവാസ മേഖ ലകളും കൃഷിയിടങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കുവാന്‍, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉപദേശക സമിതി അംഗമെന്ന നില യില്‍, ഗൗരവതരമായ ഇടപെടല്‍ നടത്തി നിരാലംബരായ കര്‍ഷക രുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യ പ്പെട്ടു കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ ഭാരവാഹികള്‍ പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന് നിവേദനം നല്കി.
കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും വന്യമൃഗശല്യവും മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ കര്‍ഷക കുടുംബങ്ങളെ ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപനം നടത്തി ദ്രോഹിക്കുന്നത് തികഞ്ഞ അനീതിയും ക്രൂരതയും മനുഷ്യാവകാശ ലംഘനവുമാ ണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ എം.പി യെ ധരി പ്പിച്ചു.പാലക്കാട് ജില്ലയിലെ മലയോര മേഖലകളില്‍ വന്യമൃഗശല്യം മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷക സമൂഹത്തിന്റെ യാതനകള്‍ ക്ക് അടിയന്തിര പരിഹാരം ഉണ്ടാകുവാന്‍ സത്വര നടപടികള്‍ സ്വീ കരിക്കണമെന്നും മൃഗങ്ങളുടെ ജീവനേക്കാള്‍ കൂടുതല്‍ സംരക്ഷ ണം മനുഷ്യജീവന് കൊടുത്തുകൊണ്ട് കേന്ദ്ര വന്യജീവി സംരക്ഷ ണ നിയമം ഭേദഗതി ചെയ്യപ്പെടുന്നതിന് വേണ്ടി കാര്യക്ഷമമായ ഇടപെടല്‍ നടത്തണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത ഭാരവാഹികള്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി, രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി, രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍, ട്രഷറര്‍ മാത്യൂ കല്ലടിക്കോട് എന്നിവരാണ് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനെ സന്ദര്‍ശിച്ച് കര്‍ഷകരുടെ ആശങ്കകള്‍ അറിയിക്കുകയും നിവേദനം നല്കുകയും ചെയ്തത്.