ശ്രീകൃഷ്ണപുരം: ഭവനനിര്‍മ്മാണ സഹകരണ സംഘത്തിന്റെ നേതൃ ത്വത്തില്‍ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്രീധരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. സംഘം പ്രസിഡണ്ട് എം.മോഹനന്‍ അധ്യക്ഷനായിരുന്നു. വെള്ളി നേഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.നന്ദിനി, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ.ശശിധരന്‍,ശ്രീകൃഷ്ണപുരം പഞ്ചായ ത്തംഗം ഉഷാകുമാരി,കെ.ശിവശങ്കരന്‍, സി.എ.ശങ്കരനാരായണന്‍, കെ.സുകുമാരന്‍,സംഘം സെക്രട്ടറി കെ.മുരളീ മോഹനന്‍ എം. ഗംഗാധരന്‍, സി.എ.രാമകൃഷ്ണന്‍, കനകവല്ലി, കെ.ധന്യ എന്നിവര്‍ സംസാരിച്ചു.