മണ്ണാര്‍ക്കാട്:നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വെച്ചിരിക്കുന്ന എം ഇ എസ് കോളേജ് – പയ്യനെടം റോഡ് നിര്‍മ്മാണം പുനരാരംഭിക്കു ന്നത് സംബന്ധിച്ച് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ കിഫ്ബി സിഇഒ ഡോ. കെ.എം എബ്രഹാമുമായും മറ്റു ഉദ്യോഗസ്ഥന്‍ മാരുമായും ചര്‍ച്ച നടത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് കിഫ്ബിയിലെയും കെആര്‍ എഫ്ബിയിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തി പുതിയ പ്രൊഫൈല്‍ ഡ്രോയിങ് അംഗീകരിക്കുന്ന മുറക്ക് നടപടി സ്വീകരിക്കും എന്ന് ധനകാര്യ മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയിരുന്ന കാര്യം എം എല്‍ എ ചൂണ്ടിക്കാട്ടി. കോവി ഡിന്റെ പശ്ചാത്തലത്തില്‍ നടക്കാതെ വന്ന ഈ പരിശോധന അടി യന്തിരമായി നടത്തണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. അടു ത്തയാഴ്ച തന്നെ സംയുക്ത പരിശോധന നടത്തി പ്രവര്‍ത്തി പുനരാ രംഭിക്കുവാനുള്ള നടപടി സ്വീകരിക്കാമെന്ന് കിഫ്ബി സിഇഒ എംഎല്‍എക്ക് ഉറപ്പ് നല്‍കി.
റോഡ് നിര്‍മാണ പ്രവൃത്തികള്‍ ഒരു വര്‍ഷത്തോളമായി മുടങ്ങി കിടക്കുന്നത് മൂലം പ്രദേശവാസികളുടെ ജീവിതം ദുരിത പൂര്‍ണ മാണ്.വേനല്‍ക്കാലത്ത് രൂക്ഷമായ പൊടിശല്ല്യവും ഇപ്പോള്‍ വെള്ള ക്കെട്ടും രൂപപ്പെട്ട് സഞ്ചാര യോഗ്യമല്ലാത്ത റോഡിലൂടെ ബസ് ഗതാഗതം പൂര്‍ണമായും നിലച്ച അവസ്ഥയാണ് ഉള്ളതെന്നും എം എല്‍എ കിഫ്ബിക്ക് നല്‍കിയ കത്തില്‍ സൂചിപ്പിച്ചു.