അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിലെ കാര തോണിക്കുഴി ഭാഗത്ത് മില്ലുംപടിയുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ റോഡ് നിര്‍മിച്ചു. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍,ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രദേശവാസികള്‍ എന്നിവര്‍ ചേര്‍്ന്നാണ് റോഡ് നിര്‍മിച്ചത്.15 ഓളം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന നടവഴി 10 അടി വീതിയില്‍ 150 മീറ്റര്‍ നീളത്തിലാണ് റോഡ് നിര്‍മിച്ചത്.
സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അംഗം മുസ്തഫ ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടോമി തോമസ് അധ്യക്ഷത വഹിച്ചു.ഡിവൈഎഫ്ഐഐ അലനല്ലൂര്‍ മേഖല സെക്രട്ടറി റംഷീഖ്,കാര ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ സാദിഖ് കെഎംഎസ്, സുനില്‍ സിഎസ്,സിബീഹത്,ഷൗക്കത്ത് മാന്തോണി, ബാബു,കെഎംഎസ് എന്നിവര്‍ നേതൃത്വം നല്കി.