കേശദാനം ചെയ്ത് മാതൃകയായി അയിഷ ഷഹാന
മണ്ണാര്‍ക്കാട് : അയിഷ ഷഹനയുടെ മുടി ഇനി കാന്‍സര്‍ രോഗികള്‍ക്ക് അഴകാകും. പൊന്നുപോലെ പരിപാലിച്ച് നീട്ടിവളര്‍ത്തിയ മുടി മുറിച്ച് മാറ്റുമ്പോള്‍ ഇത്രയും നാള് മനസില്‍ കൊണ്ടുനടന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷമായിരുന്നു അവള്‍ക്ക്. മണ്ണാര്‍ക്കാട് കൊടുവാളിക്കുണ്ട് സ്വദേശി സക്കീര്‍ മുല്ലക്കലിന്റെയും ഹസീനയുടെയും മകളാണ്…