പാലക്കാട്:ജില്ലയില്‍ മഞ്ഞപ്പിത്ത രോഗബാധ റിപ്പോര്‍ട്ടുചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി.കഴിഞ്ഞ രണ്ടാഴ്ചക്കുള്ള 59 പേര്‍ക്കാണ് മഞ്ഞപ്പിത്തരോഗബാധ (ഹെപ്പറ്റൈറ്റിസ്-എ) സ്ഥിരീകരിച്ചത്.ഒറ്റപ്പാലം നഗരസഭ, അനങ്ങനടി, കരിമ്പുഴ പഞ്ചായത്ത് പരിധിയിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടു ള്ളത്. ഇതില്‍ ഭൂരിഭാഗവും അനങ്ങനടി പഞ്ചായത്തിലാണ്.ഈവര്‍ഷം ജനുവരി ഒന്ന് മുതല്‍ 14 വരെയുള്ള കണക്കുകളനുസരിച്ച് അനങ്ങനടി പഞ്ചായത്തില്‍ മാത്രം 37 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കരിമ്പുഴ പഞ്ചായത്തില്‍ 12പേര്‍ക്കും, ഒറ്റപ്പാലം നഗരസഭ യില്‍ 10പേര്‍ക്കുമാണ് രോഗംസ്ഥിരീകരിച്ചത്.
കഴിഞ്ഞവര്‍ഷം 1793 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു.ഡിസംബറില്‍ വിളയൂര്‍, കൊപ്പം, അലനല്ലൂര്‍ പഞ്ചായത്തുകളിലും ഒറ്റപ്പാലം, പട്ടാമ്പി നഗരസഭപ്രദേശങ്ങളി ലുമാണ് കൂടുതല്‍ രോഗബാധയുണ്ടായത്.ലക്ഷണങ്ങള്‍ നോക്കി ലാബ് പരിശോധനയി ലൂടെയാണ് മഞ്ഞപ്പിത്തരോഗം സ്ഥിരീകരിക്കുന്നത്. കരളിനെ ബാധിക്കുന്ന രോഗമായ തിനാല്‍ സ്വയംചികിത്സ പാടില്ലെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.സര്‍ക്കാര്‍ അംഗീകരിക്കാത്ത ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നോ ഒറ്റമൂലി ചികിത്സയോ സ്വീകരി ക്കാതിരിക്കുക.
ഹെപ്പറ്റൈറ്റീസ് – എ വൈറസ് കാരണമാണ് രോഗമുണ്ടാകുന്നത്.വൈറസ് പ്രവര്‍ത്തി ക്കുന്നത് മൂലം കരളിലെ കോശങ്ങള്‍ നശിക്കുകയും കരളിന്റെ പ്രവര്‍ത്തനം തകരാറി ലാവുകയും ചെയ്യുന്നു. ഇതിനാല്‍ മഞ്ഞനിറത്തിലുളള ബിലിറൂബിന്റെ അംശം രക്ത ത്തില്‍ കൂടുകയും മഞ്ഞപ്പിത്തത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുളള മൂത്രം, ചര്‍മ്മത്തിലും കണ്ണിലും മഞ്ഞ നിറം, എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.രോഗബാധിതനായ ഒരാളുടെ മലം മൂലം മലിനമായ ജലത്തിലൂടെയും, ആഹാരത്തിലൂടെയും, രോഗിയുമായി അടുത്ത സമ്പര് ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് ഈ രോഗം പകരുന്നത്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും പരിശോധനയും ചികിത്സയും എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
