എടത്തനാട്ടുകര:കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക ഐക്യത്തിന് വിഘാത മാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും എല്ലാവരും വിട്ടു നില്‍ക്കണമെന്ന് വിസ്ഡം ഇസ്ലാമി ക് ഓര്ഗനൈസേഷന് എടത്തനാട്ടുകര മണ്ഡലം ഓറിയന്റേഷന്‍ ക്യാംപ് ആവശ്യ പ്പെട്ടു.റമദാന് കാല പ്രവര്‍ത്തനങ്ങള്‍ക്ക് ഓറിയന്റേഷന്‍ ക്യാംപ് അന്തിമ രൂപം നല്കി.
എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാംപ് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജില്ല സെക്രട്ടറി റഷീദ് കൊടക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ. അര്‍ശദ് സ്വലാഹി അധ്യക്ഷനായി.ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സാദിഖ് ബ്നു സലീം, നൂറുല്‍ഹഖ് അമയൂര്‍, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ്് അബ്ദുല്‍ അസീസ് സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി അബ്ദുല്‍ മാജിദ്, ശരീഫ് കാര എന്നിവര്‍ ക്ലാസെടുത്തു.
വിസ്ഡം എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് വി.പി ഉമ്മര്‍, മണ്ഡലം സെക്രട്ടറി ടി.കെ മുഹമ്മദ്, വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് എന്‍.ഷഫീഖ്, മണ്ഡലം സെക്രട്ടറി ഡോ.ടി. സാജി സ്വലാഹി, വിസ്ഡം സ്റ്റുഡന്‍സ് മണ്ഡലം പ്രസിഡന്റ് വി. ബിന്‍ഷാദ്, മണ്ഡലം സെക്രട്ടറി ടി.കെ സദീദ് ഹനാന് എന്നിവര്‍ സംസാരിച്ചു.വിസ്ഡം, യൂത്ത്, സ്റ്റുഡന്‍സ്,മണ്ഡലം,യൂണിറ്റ് ഭാരവാഹികള്‍ പങ്കെടുത്തു.
