എടത്തനാട്ടുകര: സ്വയംതൊഴില്‍പരിശീലനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ബാഗ് നിര്‍മാണത്തില്‍ പരിശീലനം നല്കി. സ്കൂളിലെ ടീന്‍സ്-പ്രവൃത്തിപരിചയ ക്ലബുകള്‍ സംയുക്തമായാണ് പരിശീലനമൊരുക്കിയത്.
കുട്ടികള്‍ നിര്‍മിച്ച ബാഗുകള്‍ സ്കൂളിലെ സ്നേഹപൂര്‍വം പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് നല്‍കാനായി കോര്‍ഡിനേറ്റര്‍മാരായ കെ.യൂനുസ് സലീം, ഡോ.ടി.സാജി എന്നിവര്‍ക്ക് കൈമാറി.
പ്രധാന അധ്യാപകന് കെ.എ അബ്ദുമനാഫ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് പി.ഹംസക്കുട്ടി അധ്യക്ഷനായി. ടീന്‍സ് ക്ലബ് കണ്‍വീനര്‍ പി.സബ്ന, ക്രാഫ്റ്റ് അധ്യാപിക പി.ബള്‍ക്കീസ് ഇബ്രാഹിം, വിദ്യാര്‍ഥികളായ ടി.പിഅമാനുള്ള, സി.ഹംദാന്‍ സുധീര്‍, പി.അമന്, ഇ.അസ്ല, എന്‍.ലിബ, പി.റജ ഫാത്തിമ, സി.കെ ഫാത്തിമ മിന്‍ഹ, പി.നാദിയ, എന്‍.ഫിദ ഫാത്തിമ, സി. ലന, കെ.പി നിയ എന്നിവര്‍ പരിശീലന കളരിക്ക് നേതൃത്വം നല്കി.
