മണ്ണാര്‍ക്കാട്: ട്രഷറില്‍ നിന്നും നേരിട്ടും ബാങ്ക് മുഖേനയും പെന്ഷന് കൈപ്പറ്റുന്ന സം സ്ഥാന പെന്‍ഷന്‍കാര്‍ 2025-26 സാമ്പത്തികവര്‍ഷത്തെ ആദായനികുതിയുമായി ബന്ധ പ്പെട്ട് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് ജനുവരി 25നകം സമര്‍പ്പിക്കണമെന്ന് ട്രഷറി വകു പ്പ് അറിയിച്ചു. ഇതുവരെ സ്റ്റേറ്റ്മെന്റ് നല്കാത്തവരും പുതുക്കിയ സ്റ്റേറ്റ്മെന്റ് സമര് പ്പിക്കേണ്ടവരും ബന്ധപ്പെട്ട ട്രഷറികളില്‍ വിവരം നല്‍കേണ്ടതാണ്.സ്റ്റേറ്റ്മെന്റ് pension.treasury@kerala.gov.in എന്ന ഇമെയില്‍ ഐഡിയില്‍ സ്കാന്‍ ചെയ്ത് അയയ്ക്കുകയോ https://pension.treasury.kerala.gov.in എന്ന ട്രഷറി 2026 പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയോ വേണം.
നിര്‍ദേശിച്ച തിയതിക്കകം സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കാത്ത പക്ഷം, 2025-26 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി ന്യു റെജിം പ്രകാരം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ തുല്യ ഗഡുക്കളായി ഈടാക്കും.ഇതുവരെ പെന്‍ഷനേഴ്സ് ഡാറ്റാ ഷീറ്റ് ട്രഷറികളില്‍ സമര്‍പ്പിക്കാത്ത പെന്‍ഷന്‍കാര്‍ എത്രയും വേഗം സമര്‍പ്പിക്കണം.വാര്‍ഷിക മസ്റ്ററിങ് ഇതുവരെ നടത്താത്ത പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും തുടര്‍ പെന്‍ ഷന് ലഭിക്കുന്നതിനായി സമീപ ട്രഷറികളില്‍ നേരിട്ട് ഹാജരായോ ലൈഫ് ജീവന് പ്രമാണ് ആപ്പ്/പോര്‍ട്ടല്‍ വഴി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചോ മസ്റ്ററിങ് പൂര്‍ത്തിയാക്കണം.
നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം പെന്ഷന് താത്കാലികമായി നിര്‍ത്തിവെക്കു ന്നതായിരിക്കും എന്നും ട്രഷറി വകുപ്പ് അറിയിച്ചു.
