കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്ത് മുന്‍ അംഗവും ദീര്‍ഘകാലം മുസ്ലിം ലീഗ് വാര്‍ഡ്,പഞ്ചായത്ത് കമ്മിറ്റികളുടെ ഭാവാഹിയുമായിരുന്ന സി.കെ മുഹമ്മദി (മയമി) ന്റെ നിര്യാണത്തില്‍ അനുശോചിച്ച് കൊടക്കാട് സെന്ററില്‍ യോഗം ചേര്‍ന്നു. കൊട ക്കാട് വാര്‍ഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്. കമ്മിറ്റികളുടെ നേതൃത്വത്തി ലാണ് അനുശോചനയോഗം സംഘടിപ്പിച്ചത്.വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് വി.കെ അലി അധ്യക്ഷനായി.
നിയോജകമണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍, എസ്.ടി.യു. ജില്ലാ പ്രസിഡന്റ് അഡ്വ. നാസര്‍ കൊമ്പത്ത്, എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് പി.കെ സയ്യിദ് ഹുസൈന് തങ്ങള്‍, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി ബഷീര്‍ തെക്കന്‍, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പാറശ്ശേരി ഹസ്സന്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി സി.പി ജയശങ്കര്‍, മുഹമ്മദ് കുട്ടി ഹാജി, സി.പി റഫീഖ്, റസാഖ് ഫൈസി, പടുവില്‍ കുഞ്ഞിമുഹമ്മദ്, മണ്ണില്‍ ബാബു, ഹമീദ് കൊമ്പത്ത്, കെ.യു ഹംസ, കെ.പി അമീന് റാഷിദ്, കെ.ആസിഫ് അലി, മുഹമ്മദലി നാലകത്ത്, സമദ് മേലേതില്‍, റഫീഖ് മാനി വാര്‍ഡ് ലീഗ് ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ കെ.അബൂ ബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
