ഒറ്റപ്പാലം: തോട്ടക്കരയില്‍ ദമ്പതിമാരെ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി.തോട്ടക്കര നാലകത്ത് നസീര്‍ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. വളര്‍ത്തുമകള്‍ സുല്‍ഫിയത്തിന്റെ നാലുവയസ്സായ മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാത്രി പന്ത്രണ്ടോടെയാണ് സംഭവം.സംഭവത്തില്‍ സുല്‍ഫിയത്തിന്റെ ഭര്‍ത്താവ് പൊന്നാനി സ്വദേശി റാഫിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.സുല്‍ഫിയത്ത് പരിക്കേറ്റ മകനുമായി ഓടിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. വീട്ടിലെത്തിയ നാട്ടുകാര്‍ ദമ്പതിമാരെ കൊലപ്പെട്ടനിലയില്‍ കണ്ടെത്തി. മരിച്ചവരുടെ കുടുംബാംഗമായ യുവാവ് കൈഞരമ്പ് മുറിച്ച നിലയില്‍ സംഭവ സ്ഥലത്ത് നിന്നും സമീപത്തെ പള്ളി കബര്സ്ഥാനിലേക്ക് ഓടിരക്ഷപ്പെട്ടു. പൊലിസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ആദ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാളെ കണ്ടെത്തുന്നത്. content copied from mathrubhumi online
