മണ്ണാര്‍ക്കാട്: കസാഖിസ്ഥാനിലെ വാഹനാപകടത്തില്‍ മരണപ്പെട്ട എം.ബി.ബി.എസ് വിദ്യാര്‍ഥിനി മണ്ണാര്‍ക്കാട് മുണ്ടക്കണ്ണി ചുള്ളിശേരി മോഹന്‍കുമാറിന്റെ മകള്‍ മിലി (26) യുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു.ഇന്നലെ രാത്രിയോടെ നെടുമ്പാ ശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.പുലര്‍ച്ചെ നാലുമണിയോടെയാണ് മൃതദേഹം വീട്ടിലെക്കെത്തിച്ചത്. പൊതു ദര്‍ശനത്തിന് ശേഷം പത്ത് മണിയോടെ സംസ്കാരത്തിനായി തിരുവല്ലാമല ഹൈവര് മഠത്തിലേക്ക് കൊണ്ടുപോയി. കൂട്ടുകാരോടൊപ്പം വാഹനത്തില്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സജ്ന ടീച്ചര്‍, മുന്‍ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കര്‍, തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീന, ബ്ലോക്ക് പഞ്ചായത്ത് ഗിരീഷ് ഗുപ്ത, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍, ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷറഫ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി തുടങ്ങിയവര്‍ വസതിയിലെത്തി. മരണ വിവരം അറിഞ്ഞ കഴിഞ്ഞ ദിവസം അഡ്വ. എന്‍ ഷംസുദ്ദീന് എം.എല്‍.എ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു.മാതാവ്: സജിത.സഹോദരങ്ങള്‍: മിലന്, മിലിന്.