കുമരംപുത്തൂര്‍: ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിലുള്‍പ്പെടുത്തി നവീകരിച്ച കുമരംപുത്തൂര്‍ പഞ്ചായത്തിലെ വട്ടമ്പലം-ചക്കരകുളമ്പ്-വടക്കേമഠം റോഡ് എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതുശങ്കര് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഫീഖ പാറോക്കോട്ടില്‍, വാര്‍ഡ് മെമ്പര്‍ പി.രജനി, ബ്ലോക്ക് പഞ്ചായത്ത് അംഗം റസീന വറോടന്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ.എന്‍ മിനി, സഹദ് അരിയൂര്‍, ഹരി ദാസന് ആഴ്വാഞ്ചേരി, പി.കെ സൂര്യകുമാര്‍, കെ.സി അവറാന്, കറൂക്കില്‍ മുഹമ്മ ദാലി, ഷുക്കൂര്‍, പി.നിസാര്‍, ഷഹര്ബാന് മച്ചിങ്ങല്‍, മുജീബ് മല്ലിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
