ഒന്നാം ഘട്ടം കോട്ടോപ്പാടം മുതല്‍ അലനല്ലൂര്‍ വരെ
കോട്ടോപ്പാടം:മലയോര മേഖലകളെ പ്രധാനപാതകളുമായി ബന്ധിപ്പിക്കുന്ന മലയോര ഹൈവേയുടെ ജില്ലയിലെ ആദ്യറീച്ചില്‍ ടാറിങ് പ്രവൃത്തികള്‍ക്ക് തുടക്കമായി. കോ ട്ടോപ്പാടം പള്ളിക്ക് സമീപത്ത് നിന്നും ആരംഭിച്ച ടാറിങ് ആദ്യദിനം അരകിലോമീറ്റര്‍ പൂര്‍ത്തിയാക്കി.ആദ്യഘട്ടത്തില്‍ കോട്ടോപ്പാടം മുതല്‍ അലനല്ലൂര്‍ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൂരമാണ് ആധുനികരീതിയില്‍ ടാറിങ് നടത്തുന്നത്.ടാര്‍ ലഭ്യതയിലുണ്ടാ യ പ്രതിസന്ധിമൂലം വൈകിയ പ്രവൃത്തികളാണ് ഇന്നുമുതല്‍ ആരംഭിച്ചത്.ഗതാഗത തടസം ഒഴിവാക്കാന്‍ റോഡിന്റെ ഒരുവശത്തുകൂടി വാഹനങ്ങളെ കടത്തിവിട്ടാണ് പ്രവൃത്തികള്‍ നടത്തുന്നത്.
കോട്ടോപ്പാടം മുതല്‍ ഭീമനാട് വരെയും, കാട്ടുകുളം മുതല്‍ മുണ്ടത്ത് പള്ളി വരെയും നേരത്തെ തന്നെ ടാറിങ്ങിനായി ഉപരിതലം പരുവപ്പെടുത്തിയിരുന്നു.ബാക്കിയുള്ള ദൂരവും ടാര്‍ ചെയ്യുന്നതിന് ഉപരിതല പ്രവൃത്തികള്‍ തുടര്‍ദിവസങ്ങളില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.നേരത്തെ ഉപരിതലം പൊളിച്ചിട്ട് ഭാഗങ്ങളില്‍ പൊടിശല്ല്യം രൂക്ഷമായത് നാട്ടുകാരെയും വ്യാപാരികളെയും യാത്രക്കാരെയും ഒരുപോലെ ദുരിത ത്തിലാക്കുന്നുണ്ട്. കരാര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ഇടവേളകളില്‍ ഉപരിതലം വെള്ളം ഉപയോഗിച്ച് നനയ്ക്കുന്നതാണ് കുറച്ചെങ്കിലും ആശ്വാസമാകുന്നത്. ഒരുമാസ ത്തിനകം ടാറിങ് പൂര്‍ത്തീകരിക്കാണ് ശ്രമം.ആദ്യരണ്ടുകിലോമീറ്റര് കഴിഞ്ഞ ഒക്ടോ ബര് അവ സാനത്തോടെയും ബാക്കിയുള്ള ദൂരം ഡിസംബറോടെയും ടാറിങ് നടത്താ നായിരുന്നു തയാറെടുത്തിരുന്നത്. എന്നാല്‍ ടാര്‍ ലഭ്യതയിലുണ്ടായ പ്രതിസന്ധികാര ണം പ്രവൃത്തി കള്‍ നീണ്ടുപോയി. കാത്തിരിപ്പിനൊടുവില്‍ ടാറിങ് ആരംഭിച്ചതിന്റെ ആശ്വാസത്തിലാണ് യാത്രക്കാരും നാട്ടുകാരും.
മലപ്പുറം ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരംപാറ മുതല്‍ കുമരംപുത്തൂര്‍ ചുങ്കം വരെ 18.1 കിലോമീറ്റര്‍ ദൂരമാണ് ആദ്യറീച്ചില്‍ ഉള്‍പ്പെടുന്നത്. 91.4 കോടി രൂപ ചെലവിലാണ് നിര്‍മാണം. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണപ്രവൃത്തികള്‍ നടത്തു ന്നത്. രണ്ട് വര്‍ഷമാണ് കരാര്‍ കാലാവധി.കഴിഞ്ഞ മെയ് മാസത്തിലാണ് പ്രവൃത്തികള്‍ ആരംഭിച്ചത്. മഴവെള്ളച്ചാലിന്റെയും കലുങ്കുകളുടെയും പ്രവൃത്തികള്‍ വിവിധഭാഗ ങ്ങളിലായി നടന്നുവരുന്നുണ്ട്. അടുത്ത മഴക്കാലത്തിന് മുന്‍പായി 15 കിലോമീറ്ററില്‍ ഒന്നാംഘട്ട ടാറിങ് പൂര്‍ത്തിയാക്കാനാണ് കെ.ആര്.എഫ്.ബി. ലക്ഷ്യമിടുന്നത്.അതി നിടെ വളവുകള്‍ വീതികൂട്ടുന്നതിനും ടൗണുകളില്‍ ഇന്റര്പതിക്കുന്നതിനുമെല്ലാമാ യി എസ്റ്റിമേറ്റ് പുതുക്കി നല്‍കാനും കെ.ആര്.എഫ്.ബി. തീരുമാനിച്ചിട്ടുണ്ട്.
