എടത്തനാട്ടുകര: കാപ്പുപറമ്പ് പൊട്ടിയറ ഭാഗത്ത് തേനീച്ചയുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രദേശവാസികളായ ചാച്ചിപ്പാടന്‍ വീട്ടില്‍ അബ്ദുസലാം, ഭാര്യ ഷെറീന, മക്കള്‍ അസല്‍ റോഷന്, അബിന്‍ ഷാന്‍,കാവടിയോട്ടില് ഉമ്മര്‍, പാലത്തുംപടിയന് അബു, തോണിക്കര മൈന എന്നിവര്‍ ക്കാണ് കുത്തേറ്റത്. ഇതില്‍ അസല്‍ റോഷന് (19), അബിന്‍ഷാന്‍(13) എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യമു ണ്ടായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ശരീരത്തില്‍ അമ്പതി ല്‍പരം ഈച്ചകളുടെ കുത്തേറ്റിട്ടുണ്ട്.കമുന്തോട്ടത്തിലെ തേനീച്ചക്കൂട് പരുന്ത് റാഞ്ചി യതോടെയാണ് ഈച്ചകള്‍ കൂട്ടത്തോടെ ഇളകിയത്. സമീപത്തെ വീടുകളിലേക്കും മറ്റുമെത്തിയ ഈച്ചകള്‍ ആളുകളെ കുത്തുകയായിരുന്നു.
