പാലക്കാട്:സാമ്പത്തികസ്ഥിതി വിവരകണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന കാര്‍ഷിക സര്‍വേയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി. കേന്ദ്രാവി ഷ്കൃത പദ്ധതിയായ ഇ.എ.ആര്.എ.എസ്. പ്രകാരമാണ് സംസ്ഥാനത്ത് വിവരശേഖരണം ആരംഭിക്കുന്നത്. ഇതിനായി സംസ്ഥാനത്തെ 811 സോണുകളായി തിരിച്ചിട്ടുണ്ട്. ഓരോ കാര്ഷികവര്ഷത്തിലും വിവിധ കാര്‍ഷിക വിളകളുടെ വിസ്തൃതി, ഉല്‍പ്പാദനം, ഉല്പ്പാ ദനക്ഷമത, വിവിധ ജലസ്രോതസ്സുകളുടെ വിസ്തീര്‍ണ്ണം, ഭൂമിയുടെ വിവിധ തരത്തിലുള്ള വിനിയോഗം എന്നിവയുടെ സ്ഥിതിവിവര കണക്കുകളാണ് ശേഖരിക്കുകയെന്ന് അധി കൃതര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല പരിശീലന പരിപാടി അസി.കലക്ടര്‍ രവി മീണ ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി ഡയറക്ടര്‍ എസ്.കിരണ്‍ അധ്യക്ഷനായി. സാമ്പത്തി ക സ്ഥിതിവിവരകണക്ക് ഡയറക്ടര്‍ സി.പി രശ്മി വിശിഷ്ടാതിഥിയായി. ജോയിന്റ് ഡയ റക്ടര്‍ കെ.സെലീന മുഖ്യപ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്പെക്ടര്‍മാരായ പി.ഉസ്സന്‍കുട്ടി, കെ.ബി ബാലാജി ശങ്കര്‍, കെ.ശ്രീകുമാരന്‍, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍ എന്‍.വി മധുസൂദനന്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആര്. രതീഷ്, അഡീഷണല്‍ ജില്ലാ ഓഫിസര്‍ റീമി കൊച്ചു വര്‍ക്കി, റിസര്‍ച്ച് അസി.കെ. കബീര്‍, റിസര്‍ച്ച് ഓഫിസര്‍ പി.ഒ ബെന്നി എന്നിവര്‍ സാങ്കേതിക സെഷനുകള്‍ അവതരിപ്പിച്ചു.
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് കുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി.ജി രാജേഷ്, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍ അന്‍വര്‍ ഹുസൈന്, അസി. ഡയറക്ടര്‍ പി.ഇ ശ്രീഷ്മ, ജില്ലാ ഓഫിസര്‍ എം.വി പ്രേമ എന്നിവര്‍ സംസാരിച്ചു.
