ചിറ്റൂര്‍: കമ്പിളി ചുങ്കം അഞ്ചാംമൈല്‍ പബ്ലിക് റോഡില്‍ നങ്ങാം കുറിശ്ശി സ്വദേശിയെ കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ അയിലൂര്‍ കുറുമ്പൂര് വീട്ടില്‍ അരുണ്‍ (28) നെ ഒമ്പത് മാസം തടവിനും 500 രൂപ പിഴയൊടുക്കാനും ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചു. 2016 ജൂണ്‍ 3ന് പരാതി ക്കാരന്റെ ചെറിയമ്മയുടെ തൊടിയിലെ തേങ്ങ പ്രതിയുടെ വീട്ടി ലേക്ക് വീണത് സംബന്ധിച്ച് തര്‍ക്കമുണ്ടാകുകയും ചെറിയമ്മയെ പ്രതി അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിനെ ത്തുടര്‍ന്ന് പ്രതി പരാതിക്കാരനെ കമ്പിവടി കൊണ്ട് അടിച്ചു പരി ക്കേല്‍പ്പിച്ച് തള്ളിവീഴ്ത്തി എന്നാണ് കേസ്. ചിറ്റൂര്‍ സബ് ഇന്‍ സ്പെക്ടര് അന്വേഷണം നടത്തിയ കേസില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ജി. ബിസി ഹാജരായി.