കോട്ടോപ്പാടം:കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷക്ക് പഴുതുകളില്ലാത്ത സുരക്ഷ സന്നാഹങ്ങളോടെ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.പരീക്ഷക്കു മുമ്പായി തന്നെ മുഴുവന്‍ പരീക്ഷാ ഹാളുകളും സ്‌കൂള്‍ പരിസരം, ഫര്‍ണിച്ചറുകള്‍, ശുചിമുറികള്‍ തുടങ്ങിയവ ശുചീകരിച്ച് അണുവിമുക്തമാക്കിയിരുന്നു.
പരീക്ഷാകേന്ദ്രത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചേരുന്നതിന് വാഹന സൗകര്യം,പ്രവേശന കവാടത്തില്‍ പ്രത്യേക കൗണ്ടറും ഹെല്‍പ്പ് ലൈന്‍ സംവിധാനവും,തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന പനി പരിശോധന,എല്ലാ ഹാളി ലും സാനിറ്റൈസര്‍, ഹാളിനു പുറത്ത് കൈ കഴുകാന്‍ വെള്ളം,എല്ലാ പരീക്ഷാര്‍ത്ഥികള്‍ക്കും മാസ്‌ക് വിതരണം,കോവിഡ് രോഗ പ്രതി രോധത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ട മുന്‍കരുതല്‍ വിശദീക രിക്കുന്ന ലഘുലേഖ വിതരണം,ഉച്ചഭക്ഷണം,കുടിവെള്ളം തുടങ്ങി യ സജ്ജീകരണങ്ങളാണ് സുരക്ഷക്കായി ഏര്‍പ്പെടുത്തിയത്. ഇതിനു പുറമെ പരീക്ഷാ ചുമതലയുള്ള അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മാസ്‌കും ഗ്ലൗസും വിതരണം ചെയ്തു.
പേര്‍.ക്വാറന്റീനില്‍ കഴിയുന്നവരാരുമില്ല.തെര്‍മല്‍ സ്‌ക്രീനിങ്ങില്‍ ആര്‍ക്കും പനിയുള്ളതായി കണ്ടില്ല.ഇവര്‍ക്കായി പ്രത്യേക പരീക്ഷാ ഹാളും ശുചിമുറികളുമൊക്കെ ഒരുക്കിയിരുന്നു.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് പ്രസി ഡണ്ട് ഇല്യാസ് താളിയില്‍,വാര്‍ഡ് മെമ്പര്‍ ബിന്ദു കളപ്പാറ,പ്രാഥമി കാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കല്ലടി അബ്ദു, ജെ. എച്ച്.ഐ വിനോദ്,ഹെഡ്മിസ്ട്രസ് എ.രമണി,പ്രിന്‍സിപ്പാള്‍ പി.ജയ ശ്രീ,പി.ടി.എ പ്രസിഡണ്ട് നാസര്‍ ഫൈസി നേതൃത്വം നല്‍കി. അധ്യാ പക- ജീവനക്കാര്‍ക്കൊപ്പം ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ്, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്,ആരോഗ്യ വകുപ്പ് പി.ടി.എ എക്‌സി ക്യൂട്ടീവ് അംഗങ്ങള്‍,സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങി യവര്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നതില്‍ സജീവ പങ്കാളി കളായി.