നെന്മാറ: പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തിയ വായനാമാസാചരണത്തിന്റെ ജില്ലാ തല സമാപനവും സാംസ്കാരി ക സമ്മേളനവും കെ.പ്രേമന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സര്‍ഗാത്മകശേഷി വര്‍ധിപ്പിക്കുന്ന തിനൊപ്പം വായന വ്യക്തിത്വ വികസനം സാധ്യമാക്കുമെന്നും വായന ശീലമാക്കുന്നതോടൊപ്പം ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ അണനിരക്കണെമന്നും എം.എല്‍.എ. പറഞ്ഞു.
നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയ സ്കൂളില്‍ നടന്ന ചടങ്ങില്‍ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷ ന് ജില്ലാ പ്രസിഡന്റ് ഇ.വി കോമളം അധ്യക്ഷയായി. വായനാമാസചരണത്തോടനുബന്ധിച്ച് നടത്തിയ റീല്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അട്ടപ്പാടി എ.പി.ജെ. അബ്ദുള്‍കലാം ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ ട്രൈബല്‍ സ്കൂളിലെ സിനുമോള്‍, അനൂപ്, രണ്ടാം സ്ഥാനം നേടിയ കരിമ്പുഴ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആര്യ നന്ദ, നിദ, നേഹ ഫാത്തിമ, ആദിത്യന്, തേജശ്രീ എന്നിവര്‍ക്കും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും വിതരണം ചെയ്തു.
ഐ.പി.ആര്.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി. അജോയ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ടി.എസ് സതികുമാര്‍, കവയിത്രിയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ രചന കെ. കൃഷ്ണന് കുട്ടി, കാന്‍ഫെഡ് ജില്ലാ ചെയര്മാന് പി.എസ് നാരായണന്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ റീഡിംഗ് മിഷന് കോര്‍ഡിനേറ്റര്‍ പി.കെ സാജിത,നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മാനേജ്മെന്റ് ഇന്‍ചാര്‍ജ് ആര്യ മേനോന്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ സെക്രട്ടറി ഡോ. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.പാലക്കാട് സൗഹൃദം ദേശീയ വേദി അവതരിപ്പിക്കുന്ന ‘വായിച്ചു വളരുക’ നാടകവും അരങ്ങേറി.
