പാലക്കാട്: മലമ്പുഴയിലെ ഇമേജ് പ്ലാന്റില്‍ കെട്ടിക്കിടക്കുന്ന ആശുപത്രിമാലിന്യം സംസ്കരി ക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ.സുധീര്‍. പ്ലാന്റില്‍ നിന്നും മാലിന്യം ജലസ്രോതസുകളില്‍ കലരുന്നുവെന്ന പരാതിയെ തുടര്‍ന്ന് സംസ്കരണ കേന്ദ്രം സന്ദര്‍ശിച്ച ശേഷമാണ് ജില്ലാ കലക്ടര്‍ ഐ.എം.എയുടെ ഉടമസ്ഥതയിലുള്ള ഇമേജ് പ്ലാന്റ് അധികൃതര്‍ക്കാണ് ഈ നിര്‍ദേശം നല്‍കിയത്. കെട്ടിക്കിടക്കുന്ന മാലിന്യം 180 ദിവസത്തി നുള്ളില്‍ സംസ്കരിക്കണം. പ്ലാന്റിന്റെ നിയന്ത്രിത ശേഷിയില്‍ കൂടുതല്‍ മാലിന്യം ഇവിടെ എത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജനമായ സ്ഥലത്ത് മാലിന്യം കൂട്ടിയിടുമ്പോള്‍ അത് മൂടി സൂക്ഷിക്കണം. പ്ലാന്റിന്റെ അതിര്‍ത്തിയില്‍ നിന്ന് മാലിന്യം പുറത്ത് പോകുന്നില്ലെന്നും ജലസ്രോതസുകളില്‍ കലരുന്നി ല്ലെന്നും ഉറപ്പുവരുത്തണം. പ്ലാന്റില്‍ നിന്നും പുറത്തേക്ക് പോകുന്ന പുകയിലൂടെ അന്തരീക്ഷ ത്തില്‍ പൊടിപടലങ്ങള്‍ വ്യാപകമാകുന്നത് തടയണം. മാലിന്യ സംസ്കരണം വേഗത്തിലാക്കു ന്നതിന് ഒരു ഇന്‍സിനറേറ്റര്‍ കൂടി അനുവദിക്കാന്‍ അപേക്ഷ നല്‍കണമെന്നും കളക്ടര്‍ പ്ലാന്റ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.
ആശുപത്രി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംസ്ഥാനത്തെ ഏക പ്ലാന്റാ ണ് മലമ്പുഴയിലേത്. വിവിധ ജില്ലകളില്‍ നിന്നുള്ള മാലിന്യം ഈ പ്ലാന്റിലേക്കാണ് സംസ്കരണ ത്തിനായി എത്തിക്കുന്നത്. പ്ലാന്റിന് താങ്ങാവുന്നതിനുമപ്പുറം മാലിന്യം എത്തുന്നതിനാല്‍ സംസ്ഥാനത്ത് മറ്റിടങ്ങളിലും മാലിന്യസംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് നേരത്തെ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.
മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ശ്രീജിത്ത്, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ്, ഇമേജ് പ്ലാന്റ് അധികൃതര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
