അലനല്ലൂര്‍:നിര്‍ദിഷ്ട മലയോര ഹൈവേയുടെ ജില്ലയിലെ ആദ്യറീച്ചില്‍ അത്താണിപ്പടി മുതല്‍ ഭീമനാട് ഭാഗത്തേക്കുള്ള ടാറിങ് പ്രവൃത്തികള്‍ പുനരാരംഭിച്ചു.അത്താണിപ്പടി പള്ളി പരിസരത്ത് റോഡിന്റെ ഒരുവശത്ത് വ്യാഴാഴ്ച ടാറിങ് നടത്തി. ഇവിടെ നിന്നും ഭീമനാട് ഭാഗത്തേക്കുള്ള പ്രവൃ ത്തികള് വരും ദിവസങ്ങളില്‍ നടക്കും. ആകെ 1.7 കിലോമീറ്റര്‍ ദൂരത്തിലെ ടാറിങ്, മഴമാറി നില്ക്കുന്ന സാഹചര്യത്തില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ നീക്കം.
മാസങ്ങള്‍ക്ക് മുന്‍പ് റോഡ് നവീകരണത്തിനായി പഴയ ഉപരിതലം പൊളിച്ച് പരുവപ്പെടുത്തിയി രുന്നുവെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്നുണ്ടായ വിലവര്‍ധനവും ടാറിന്റെ ലഭ്യത ക്കുറവും പ്രവൃത്തികളെ ബാധിക്കുകയായിരുന്നു.ടണ്ണിന് 46,000 രൂപയുണ്ടായിരുന്ന ടാറിന്റെ വില ഒരു ലക്ഷത്തോളം രൂപയായി ഉയര്‍ന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.തുടര്‍ന്ന് ബന്ധപ്പെട്ട വര് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും, അധിക തുക അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങുകയും ചെയ്തതോടെയാണ് നിര്‍മാണം പുനരാരംഭിച്ചത്.കാട്ടുകുളം ഭാഗത്ത് റോഡി ന്റെ പകുതിഭാഗത്ത് അവശേഷിച്ചിരുന്ന ടാറിങ് ജോലികളാണ് വ്യാഴാഴ്ച ആദ്യം നടത്തിയത് നടന്നത്. പ്രവൃത്തികള്‍ നീണ്ടുപോയതിനെത്തുടര്‍ന്ന് മഴക്കാലത്ത് റോഡില്‍ രൂപപ്പെട്ട കുഴികള്‍ പ്രത്യേക മിശ്രിതം ഉപയോഗിച്ച് നികത്തി നിരപ്പാക്കുന്ന ജോലികളും കഴിഞ്ഞദിവസം നടത്തി യിരുന്നു.
കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്. നിലവില്‍ കോട്ടോപ്പാടം മുതല്‍ അലനല്ലൂര്‍ വരെ 4.1 കിലോമീറ്റര്‍ ദൂരത്തില്‍ ആദ്യഘട്ട ടാറിങ് പൂര്‍ത്തിയായിട്ടുണ്ട്. രണ്ടുവര്‍ഷ കരാര്‍ കാലാവധിയില്‍ ഇനി ആറുമാസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനകം 40 ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തിയായി. ഇതിനു പുറമെ കുമരംപുത്തൂര്‍, കോട്ടോപ്പാടം ഭാഗങ്ങളില്‍ മഴവെള്ളച്ചാല്‍, കലുങ്ക് നിര്‍മ്മാണ പ്രവൃത്തികളും പുരോഗമിക്കുന്നു.നേരത്തെ മെയ് മാസത്തോടെ കുമരംപുത്തൂര്‍ മുതല്‍ കാഞ്ഞിരംപാറ വരെയുള്ള ആദ്യഘട്ട ടാറിങ് പൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്.
