ഗതാഗത മേഖലയില്‍ സമഗ്ര പരിഷ്കാരങ്ങളുമായി സര്‍ക്കാര്‍
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ആര്.ടി.സി. മുഖേന നടപ്പാക്കിയ സ്ത്രീകള്‍ക്കും ട്രാന്സ്ജെന്റര് വ്യക്തികള്‍ക്കുമുള്ള ‘പ്രിയദര്‍ശിനി’ സൗജന്യ യാത്രാ പദ്ധതി വന്വിജയമായതാ യി മന്ത്രി സി പി ജോണ്‍. ഗതാഗത വകുപ്പിന്റെ കഴിഞ്ഞ 50 ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീ കരിക്കാന്‍ തിരുവനന്തപുരം വഴുതക്കാട് ട്രാന്‍സ് ടവറിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രിയദര്‍ശിനി പദ്ധതിയില്‍ ഇതുവരെ 3.81 കോടി സൗജന്യ യാത്രകളാണ് നടത്തിയത്. പ്രതിദിനം യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 5.5 ലക്ഷത്തില്‍ നിന്ന് 12.71 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ കെ.എസ്.ആര്.ടി.സി. യാത്രക്കാരില്‍ 66 ശതമാനവും സ്ത്രീകളാണെന്നും പദ്ധതി കാരണം പുരു ഷ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ശ്രീ ചിത്ര തിരുന്നാള്‍ എഞ്ചിനീയറിങ് കോളേജിന്റെ സഹായത്തോടെ പദ്ധതിയുടെ സാമ്പത്തികവും സാമൂഹികവു മായ വിഷയങ്ങള്‍ പഠിക്കും.
പൊതുഗതാഗത ഉപയോഗം വര്‍ധിച്ചതോടെ കാര്‍ബണ്‍ ഡയോക്സൈഡ് പുറം തള്ളല്‍ ഗണ്യ മായി കുറഞ്ഞതായി മന്ത്രി പറഞ്ഞു. കാര്‍ബണ്‍ ഡയോക്സൈഡ് പെര്‍ക്യാപ്പിറ്റ പുറം തള്ളലില്‍ 100 കിലോഗ്രാം കുറവ് വന്നു. (ആയിരം യാത്രക്കാര്‍ക്ക് 504 കിലോഗ്രാം എന്നത് 404 കിലോഗ്രാം ആയി കുറഞ്ഞു). കെഎസ്ആര്‍ടിസി ആപ്പിലൂടെ ലഭിച്ച പ്രതികരണങ്ങളില്‍ 11572 പേര് പദ്ധതി ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗവി, നെല്ലിയാമ്പതി, പൊന്മുടി, മലക്കപ്പാറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും ശ്രദ്ധേയമായ വര്‍ധന ഉണ്ടായതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
വികേന്ദ്രീകരണം, ജനകീയവല്‍ക്കരണം എന്നീ നയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഗതാഗത വകുപ്പ് മുന്നോട്ടുള്ള നടപടികള്‍ ആവിഷ്ക്കരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ഭരണസംവിധാനം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 94 ഡിപ്പോകളിലും അതത് മണ്ഡലങ്ങളിലെ എംഎല്‍എമാരെ ചെയര്മാന്മാരാക്കി ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഉള്‍പ്പടെ കമ്മിറ്റികളില്‍ അംഗങ്ങളാകും.
യാത്രാ സേവനങ്ങള്‍ക്കും പരാതികള്‍ക്കുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെ.എസ്. ആര്.ടി.സിയുടെ ടോള്‍ ഫ്രീ കോള്‍ സെന്റര്‍ നമ്പര്‍ (149) പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ധനക്ഷമ തയും സുരക്ഷിത ഡ്രൈവിങും പ്രോത്സാഹിപ്പിക്കുന്നതിന് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പ്രത്യേക പ്രോത്സാഹനങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വാഹന അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സഹായം ലഭ്യമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പിഎം റാഹത് പദ്ധതി തിരുവനന്തപുരം മെഡിക്ക ല്‍ കോളേജില്‍ വിജയകരമായി നടപ്പാക്കി. ഇത് സംസ്ഥാനമൊട്ടാകെ ഉടന്‍ വ്യാപിപ്പിക്കുമെന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തില്‍ ഉത്തമമായ ഗതാഗത സംസ്ക്കാരവും മാതൃകാപരമായ ഗതാഗത നിയമപാലനവും പൂര്‍ണ സുരക്ഷിതമായ ഗതാഗത സംവിധാനങ്ങളും ലക്ഷ്യമിട്ട് സംസ്ഥാനത്ത് സമഗ്രമായ ഗതാ ഗത സാക്ഷരതാ യജ്ഞത്തിന് തുടക്കം കുറിക്കും. വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയിലും റോഡ് സുരക്ഷ ഉള്‍പ്പെടുത്തും. കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ തിരക്കേറിയ പ്രധാന റോഡുകളിലെ സീബ്രാ ക്രോസിങ്ങുകളുടെ വീതി 3 മീറ്ററില്‍ നിന്ന് 6 മീറ്ററായി വര്‍ധിപ്പിക്കു മെന്നും മന്ത്രി അറിയിച്ചു.
ഭിന്നശേഷിക്കാര്‍ക്കുള്ള കെഎസ്ആര്‍ടിസി യാത്രാപാസിന്റെ വരുമാന പരിധി 20,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി. ഭിന്നശേഷിക്കാര്‍ക്കുള്ള വാഹന നികുതി ഇളവിനുള്ള വാഹനവില പരിധി 7 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായും ഉയര്‍ത്തി. പി എസ് സി ലിസ്റ്റില്‍ നിന്ന് 60 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിച്ചതായും വകുപ്പിലെ പ്രവര്‍ത്തന ഏകോപനം സുഗമ മാക്കുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി അധ്യക്ഷനായ പ്രത്യേക കോര്‍ഡിനേഷന്‍ കമ്മിറ്റി എല്ലാ ആഴ്ചയും യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
ഗതാഗത വകുപ്പ് സെക്രട്ടറി ടി വി അനുപമ, റോഡ് സുരക്ഷാ കമ്മീഷണര്‍ യോഗേഷ് ഗുപ്ത, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചകിലം, മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സിഇഒ ഡോ അരുണ്‍ എസ് നായര്‍, കെഎസ്ആര്‍ടിസി സിഎംഡി ഡോ പി എസ് പ്രമോജ് ശങ്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
