സി.യു. – സി.ഇ.ടി. 2026: കായിക കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല 2026 – 27 അധ്യയന വർഷത്തെ ഫിസിക്കൽ എജ്യുക്കേഷൻ പ്രോഗ്രാമുകളായ എം.പി.എഡ്., ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), ബി.പി.ഇ.എഡ്. പ്രോഗ്രാം പ്രവേശനത്തിനുള്ള (സി.യു. – സി.ഇ.ടി. 2026) അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ മാന്‍ഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ജൂലൈ 21-ന് വൈകീട്ട് 04.00 മണിക്ക് മുൻപായി അതത് പഠനവകുപ്പ് / കോളേജ് / സർവകലാശാലാ സെന്ററുകളില്‍ പ്രവേശനം നേടണം. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ വിഭാഗക്കാർ – 155 രൂപ. മറ്റുള്ളവർ – 610 രൂപ. ഹയര്‍ ഓപ്ഷനുകളുള്ള വിദ്യാർഥികൾക്ക് ജൂലൈ 21-ന് ശേഷം വെയിറ്റിംങ് റാങ്ക് ലിസ്റ്റനുസരിച്ച് പഠനവകുപ്പ് / കോളേജ് / സെന്ററുകളില്‍ നിന്നുള്ള നിര്‍ദേശാനുസരണം ആവശ്യമെങ്കില്‍ പ്രവേശനം നേടാം. ഫോണ്‍ : 0494 2407016, 2407017, 2660600.
എം.ബി.എ. പ്രവേശനം 2026: കൗൺസിലിംഗ് ജൂലൈ 20-ന് നടക്കും
കാലിക്കറ്റ് സർവകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠനവകുപ്പ്, സർവകലാശാലയു ടെ അഞ്ച് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സെന്ററുകൾ എന്നിവടങ്ങളിലെ 2026 – 27 അധ്യയന വർഷത്തെ എം.ബി.എ. പ്രോഗ്രാം പ്രവേശനത്തിനുള്ള കൗൺസിലിംഗ് ജൂലൈ 20-ന് നടക്കും. അർഹരായവർക്ക് ഇ-മെയിലിൽ മെമ്മോ അയച്ചിട്ടുണ്ട്. റാങ്ക് പട്ടിക സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. റാങ്ക് 01 മുതൽ 65 വരെയുള്ളവർ രാവിലെ 10.00 മണിക്കും റാങ്ക് 66 മുതൽ 127 വരെയുള്ളവർ ഉച്ചക്ക് 02.00 മണിക്കും ഹാജരാകണം. കേന്ദ്രം : കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്.
ഐ.ടി.എസ്.ആറിൽ ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സീറ്റൊഴിവ്
വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ ( ഐ.ടി.എസ്.ആർ. ) താമസിച്ച് പഠിക്കാവുന്ന ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേ ഷൻ പ്രോഗ്രാമിന് 05 സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് ജൂലൈ 20-ന് വൈകിട്ട് 03.00 മണി വരെ ഐ.ടി.എസ്.ആറിൽ എത്തി പ്രവേശനം നേടാം. പട്ടികവർഗവിഭാഗത്തിൽപ്പെട്ടവർ യോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, എസ്.എസ്.എൽ.സി., ക്യാപ് ഐ.ഡി., ടി.സി., കണ്ടക്ട്, കമ്മ്യൂണിറ്റി, ഇൻകം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്പോട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9048607115, 9744013474, 6238143264.
സംസ്കൃതം പഠനവകുപ്പിൽ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ സംസ്കൃതം പഠനവകുപ്പിൽ 2026 – 27 അധ്യയന വർഷത്തെ എം.എ. സംസ്കൃതം, ഇന്റഗ്രേറ്റഡ് എം.എ. സംസ്കൃതം പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി പഠനവകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9947930196, 9745300125.
റഷ്യൻ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ റഷ്യൻ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ പ്രോഗ്രാമിന് 14 സീറ്റുകളിലും (മുസ്ലിം – 01, ഇ.ടി.ബി. – 02, ഒ.ബി.എക്സ് – 01, ഒ.ബി.എച്ച്. – 01, ഇ.ഡബ്ല്യൂ.എസ്. – 02, എസ്.സി. – 05, എസ്.ടി. – 02) ഇന്റഗ്രേറ്റഡ് എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ പ്രോഗ്രാമിന് 09 സീറ്റുകളിലും (ഒ.ബി.എക്സ് – 01, ഒ.ബി.എച്ച്. – 01, ഇ.ഡബ്ല്യൂ.എസ്. – 02, എസ്.സി. – 03, എസ്.ടി. – 02) ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത ശേഷം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 23-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം. സംവരണവിഭാഗക്കാരില്ലാത്ത പക്ഷം മറ്റുള്ളവരെ പരിഗണിക്കും. പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഫോൺ : 8802498131, 0494 2407250, 9497470988.
ലൈഫ് സയൻസ് പഠനവകുപ്പിൽ സംവരണ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിലെ വിവിധ പ്രോഗ്രാമുകളിൽ സംവരണ സീറ്റൊഴിവുണ്ട്. പ്രോഗ്രാം, സംവരണ വിഭാഗം, ഒഴിവ് എന്നിവ ക്രമത്തിൽ. എം.എസ് സി. ബയോകെമിസ്ട്രി :- എസ്.സി. – 02, പി.എച്ച്. – 01, എം.എസ് സി. ഹ്യൂമൺ ഫിസിയോളജി :- എസ്.സി. – 02, എസ്.ടി. – 01, പി.എച്ച്. – 01, എം.എസ് സി. മൈക്രോബയോളജി :- പി.എച്ച്. – 01. യോഗ്യരായവർ ജൂലൈ 18-ന് മുൻപായി ലേറ്റ് രജിസ്ട്രേഷൻ ചെയ്യണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/ .
എം.എ. ഫങ്ഷനൽ ഹിന്ദി ആൻ്റ് ട്രാൻസ്ലേഷൻ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ എം.എ. ഫങ്ഷനൽ ഹിന്ദി ആൻ്റ് ട്രാൻസ്ലേഷൻ പ്രോഗ്രാമിൽ ഏതാനും സീറ്റൊഴിവുണ്ട്. അടിസ്ഥാന യോഗ്യത : ഹിന്ദി പ്രധാന വിഷയമായോ ഐച്ഛിക വിഷയമായോ എടുത്ത് നേടിയ ബിരുദം. അതത് സംവരണവിഭാഗങ്ങളിലെ അപേക്ഷകരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം ജൂലൈ 18-ന് വൈകീട്ട് 05.00 മണി വരെ ലഭ്യമാകും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/ .
മലപ്പുറം ബി.എഡ്. സെന്ററിൽ അധ്യാപക നിയമനം
മലപ്പുറം പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ബി.എഡ്. സെന്ററിൽ കൊമേഴ്സ് വിഭാഗത്തിൽ ഒരു അധ്യാപക ഒഴിവുണ്ട്. മണിക്കൂർ വേതനാടിസ്ഥാനത്തിലാണ് നിയമനം. എൻ.സി.ടി.ഇ. നിബന്ധനകൾ അനുസരിച്ച് യോഗ്യരായവർ ജൂലൈ 27-ന് രാവിലെ 11.00 മണിക്ക് അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം സെന്ററിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 9446769191, 8086212169.
പരീക്ഷ
നാലാം സെമസ്റ്റർ ബി.ടെക്. (2024 പ്രവേശനം) ഏപ്രിൽ 2026 റഗുലർ പരീക്ഷകൾ ജൂലൈ 22-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ അപേക്ഷ
നാല് വർഷ ബിരുദ പ്രോഗ്രാം ( FYUGP ) നാലാം സെമസ്റ്റർ ഏപ്രിൽ 2026 റഗുലർ പരീക്ഷകളുടെ ഉത്തരക്കടലാസിന്റെ പകർപ്പിന് ജൂലൈ 17 മുതൽ 23 വരെയും സൂക്ഷ്മപരിശോധന, പുനർമൂല്യനിർണയം എന്നിവക്ക് ആഗസ്റ്റ് 03 മുതൽ 13 വരെയും അപേക്ഷിക്കാം.
വൈവ
വിദൂരവിഭാഗം നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് (SDE / CDOE – CBCSS) ഏപ്രിൽ 2026 സപ്ലിമെന്ററി വൈവ ജൂലൈ 27-ന് നടക്കും. കേന്ദ്രം : ഫിലോസഫി പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് ( 2020 പ്രവേശനം ) സെപ്റ്റംബർ 2024, വിദൂരവിഭഗം രണ്ടാം സെമസ്റ്റർ ഹിസ്റ്ററി ( 2019 പ്രവേശനം ) സെപ്റ്റംബർ 2023, മൂന്നാം സെമസ്റ്റർ എം.കോം. ( 2020 പ്രവേശനം ) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.