മണ്ണാര്‍ക്കാട്: വിബി ഗ്രാം (ജി) പദ്ധതി പിന്‍വലിക്കണമെന്നും തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷി ക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കര്‍ഷകതൊഴിലാളി യൂണിയന് മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സി.പി.എം. ഏരിയ സെക്രട്ടറി എന്‍. കെ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു. ഏരിയ പ്രസിഡന്റ് പി.അലവി അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം.വിനോദ് കുമാര്‍, ജില്ലാ കമ്മിറ്റി അംഗം പി.പങ്കജവല്ലി, പി.ജി ബാലന് എന്നിവര്‍ സംസാരിച്ചു.
