മണ്ണാര്‍ക്കാട്: രാജ്യത്തെ പ്രഥമ ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്ത മായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള സെല്‍ഫ് ഇന്യൂമറേഷന്‍ സൗകര്യം ജൂണ്‍ 16 മുതല്‍ ലഭ്യമാകും. ജൂണ്‍ 30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ 31 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കു ന്നതിന് മുന്നോടിയായാണ് വ്യക്തികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. 15 മുതല്‍ 20 മിനിറ്റിനു ള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
പൊതുജനങ്ങള്‍ക്ക് se.census.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തെരഞ്ഞെടുത്ത ശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്കി രജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന്‍ കഴിയില്ല. തുടര്‍ന്ന് ലൊക്കേഷന്‍ വിവരങ്ങള്‍ നല്കി പോര്‍ട്ടലിലെ മാപ്പില്‍ കൃത്യമായ താമസസ്ഥലം റെഡ് മാര്‍ക്കര്‍ ഉപയോഗിച്ച് അടയാളപ്പെടുത്തണം. അതിനുശേഷം സെന്സസുമാ യി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്കി വിവരങ്ങള്‍ പരിശോധിച്ച് അന്തിമ സമര്‍പ്പണം നല്‍കാം.
വിവരങ്ങള്‍ വിജയകരമായി രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ എച്ച് എന്ന് തുടങ്ങുന്ന 11 അക്ക പ്രത്യേ ക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐ.ഡി. (എസ്.ഇ. ഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്ക പ്പെടും. ജൂണ്‍ 30-നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാ ക്കാന്‍ കഴിയില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തി ശേഖരിക്കും. രാജ്യത്തെ ഭരണപരമായ തീരുമാനങ്ങള്‍ക്കും നയരൂപീകരണത്തിനും നിര്‍ണായക മായ ഈ സെന്‍സസ് വിവരങ്ങള്‍ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ-വിദ്യാഭ്യാസ ആ സൂത്രണം, ദുരന്ത നിവാരണ തയ്യാറെടുപ്പുകള്‍, നഗര-ഗ്രാമ ആസൂത്രണം, അക്കാദമിക് ഗവേ ഷണങ്ങള് എന്നിവയ്ക്ക് വലിയ പിന്തുണയേകും. കൂടാതെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, മറ്റ് സമുദായങ്ങള്‍, ഭിന്നശേഷിക്കാര്‍, ദുര്‍ബലവിഭാഗങ്ങള്‍ എന്നിവര്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ ശക്തിപ്പെടുത്താനും ഇത് സഹായിക്കും.
ഈ ഡിജിറ്റല്‍ സെന്‍സസിലൂടെ വീടുകളുടെ അവസ്ഥ, ലഭ്യമായ സൗകര്യങ്ങള്‍, കുടുംബത്തി ന്റെ ആസ്തികള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ ഡാറ്റ ശേഖരിക്കും. ഇതിനൊപ്പം പ്രായം, ലിംഗഭേദം, വൈവാഹികാവസ്ഥ, കുടുംബത്തിന്റെ വലുപ്പം തുടങ്ങിയ ജനസംഖ്യാശാസ്ത്രപ രമായ വിവരങ്ങളും വിദ്യാഭ്യാസം, സാമ്പത്തിക പ്രവര്‍ത്തനം, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ട സാമൂഹികസാമ്പത്തിക സൂചകങ്ങളും രേഖപ്പെടുത്തും. മതം, ഭാഷ, മാതൃഭാഷ, വൈകല്യസ്ഥിതി തുടങ്ങിയ സാമൂഹിക-സാംസ്കാരിക സവിശേഷതകള്‍ക്കൊപ്പം രാജ്യത്തെ എല്ലാ വ്യക്തികളുടെയും ജാതി വിവരങ്ങളും ഇത്തവണത്തെ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയി ട്ടുണ്ട്. വില്ലേജ് അല്ലെങ്കില്‍ പട്ടണങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും പൗരസൗകര്യങ്ങളും ഉള്‍പ്പെടുത്തി എല്ലാ ജില്ലകളുടെയും സമഗ്രമായ ജനസംഖ്യാ, സാമൂഹിക, സാമ്പത്തിക വിവ രങ്ങള്‍ അടങ്ങിയ ജില്ലാ സെന്‍സസ് കൈപ്പുസ്തകം തയ്യാറാക്കാനും ഈ വിവരങ്ങള്‍ ഉപയോ ഗിക്കും
